Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടൻ നിരത്തിലെത്തും ഈ കാറുകൾ

up-coming-cars

ഓട്ടോഎക്സ്പോയുടെ പൊടിപടലമടങ്ങുമ്പോൾ പ്രതീക്ഷകളുടെ കാത്തിരിപ്പാണു വിപണിക്ക്. പലരും പലതും അവതരിപ്പിച്ചെങ്കിലും എന്നു വരുമെന്നോ എത്ര രൂപയ്ക്കു വിൽക്കുമെന്നോ വ്യക്തമാക്കാത്തതിനാൽ സസ്പെൻസ് ഒട്ടും ചോർന്നിട്ടില്ല. വാഹന നിർമാതാക്കൾ വളരെയധികം പ്രതീക്ഷയർപിക്കുന്ന നിരവധി മോ‍ഡലുകളുണ്ട്. ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു ഈ വർഷം പുറത്തിറങ്ങുന്ന വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മാരുതി വിറ്റാര ബ്രെസ

vitara-brezza Maruti Suzuki Vitara Brezza

ഫോഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര ടിയുവി എന്നിവ ഉൾപ്പെടുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് മാരുതിയുടെ ബ്രെസ എത്തും. നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് എസ് യു വി രാജ്യന്ത്രര വിപണിയിൽ നിലവിലുള്ള വിറ്റാരയുടെ ചെറുപതിപ്പാണ്. 1.3 ലിറ്റർ ഡീസൽ എൻജിനാണ് ബ്രെസയിൽ ഉപയോഗിക്കുന്നത്. തുടക്കത്തിൽ പെട്രോള്‍ ഉണ്ടാകില്ലെങ്കിലും പിന്നീട് എർട്ടിഗയിൽ ഉപയോഗിക്കുന്ന 1.4 ലിറ്റർ പെട്രോൾ എൻജിനുള്ള മോഡലും പുറത്തിറക്കിയേക്കും. 90 ബിഎച്ച്പി കരുത്തും 200 എന്‍എം ടോർക്കുമുണ്ട് 1.3 ലിറ്റർ എൻജിന്അടിസ്ഥാന വകഭേദമായ എൽഡിഐയിൽ പവർസ്റ്റിയറിങ്, മാനുവൽ എസി, ടിൽറ്റ് സ്റ്റിയറിങ്ങ്, ഫോൾഡർ റിയർ സീറ്റ്, ഡ്രൈവർസൈഡ് എയർബാഗ്, കിലെസ് എൻട്രി തുടങ്ങിയവയുണ്ടാകും. ഈ വർഷം പകരുതിയോടെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

innova-crysta.expo-1 Toyota Innova Crysta

ഇന്നോവ എന്ന പേരു മതി കച്ചവടം നടക്കാൻ. ഡൽഹി ഓട്ടോഎസ്പോയുടെ ദിനങ്ങളിൽ ആരാധകർ ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കിയതും ഇന്നോവയിലായിരുന്നു. കൂടുതൽ സ്റ്റൈലിഷായി എത്തുന്ന പ്രീമിയം ഇന്നോവയുടെ പേരിൽ ഒരു കൂട്ടിചേർക്കൽ കൂടി ന‌‌ടത്തി ടൊയോട്ട, ഇന്നോവ ക്രിസ്റ്റ.പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു മാറ്റമില്ല. പഴയ 2.5 ലിറ്റർ എൻജിനു പകരം പുതിയ 2.4 ലിറ്റർ എൻജിനായിരിക്കും ഇന്നോവ ക്രിസ്റ്റയിൽ. 147 ബിഎച്ച്പി കരുത്തും 360 എന്‍‌എം ടോർക്കുമുണ്ട് വാഹനത്തിന്. പൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്ഫോമിലാണ് പുതിയ ഇന്നോവ നിർമ്മിച്ചിരിക്കുന്നത്. മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു. നിലവിലെ ഇന്നോവയെക്കാൾ വലുപ്പവും ശേഷിയും സൗന്ദര്യവും സൗകര്യവും വിലയും കൂടുതലുള്ള ക്രിസ്റ്റ എന്തായാലും വർഷാദ്യം തന്നെ വിപണിയിലെത്തുമെന്നാണു സൂചന.

മാരുതി ബലെനോ ആർഎസ്

maruti-suzuki-baleno-rs-201 Maruti Suzuki Baleno RS

മാരുതിയുടെ ജനപ്രിയ മോഡലായി അതിവേഗം മാറിയ ബലെനോയുടെ സ്റ്റൈലിഷ് പെർഫോമൻസ് മോഡൽ‌. 110 ബിഎച്പി, 1–ലീറ്റർ ടർബോ പെട്രോൾ ബൂസ്റ്റർജെറ്റ് എൻജിൻ കരുത്തുപകരും. പൂജ്യത്തിൽ നിന്ന് 100 കീമി വേഗത കൈവരിക്കാൻ 12 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. ആർഎസ് എന്ന ലേബലിനുപുറമെ ചില അലങ്കാരപ്പണികളിലൂടെയും സാധാരണ ബലെനോയിൽനിന്നു വേർതിരിച്ചുനിർത്തും. കാഴ്ച്ചയിൽ കൂടൂതൽ സ്റ്റൈലിഷാക്കുന്നതിനായി ബംബറിൽ ചെറിയൊരു മാറ്റവും കറുത്ത അലോയ് വീലും നൽകിയതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല ബലേനോ ആർ എസിന്. ഈ വർഷം പകുതിയോടു കൂടി വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോണ്ട ബിആർ–വി

honda-br-v Honda BR-V

മൊബിലിയോയുടെ ക്രോസ്ഓവർ എന്നു തോന്നാവുന്ന, ഏഴു സീറ്റുളള വാഹനമാണിത്. നേരത്തെ ഇന്തോനേഷ്യൻ അടക്കമുള്ള വിപണികളിൽ പുറത്തിറക്കിയ ചെറു എസ് യു വി ആരാധകരുടെ മനം കവർന്നിരുന്നു. ഇന്ത്യൻ സാഹചര്യത്തിൽ സ്ഥാനം കോംപാക്ട് എസ് യു വി വിഭാഗത്തിലാണെങ്കിലും ‘ബി ആർ — വി’യെ ക്രോസോവർ യൂട്ടിലിറ്റി വെഹിക്കിൾ (സി യു വി) എന്നു വിളിക്കാനാണു ഹോണ്ടയ്ക്കു താൽപര്യം. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കെത്തുന്ന ‘ബി ആർ — വി’യുടെ ഇന്ത്യയിലെ പോരാട്ടം ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി സുസുക്കി എസ് ക്രോസ്, ഉടൻ പുറത്തിറങ്ങുന്ന മാരുതി വിറ്റാര ബ്രെസ എന്നീ മോഡലുകളോടാണ്. ബിആര്‍വിയുടെ 1.5 ലിറ്റർ ഡീസൽ എൻജിന് 100 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കുമുണ്ട്. 1.5 ലിറ്റർ പെട്രോൾ എന്‍ജിന് 117 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കുമാണുള്ളത്.

ജീപ്പ് റാംഗ്ളർ അൺലിമിറ്റഡ്/ഗ്രാൻഡ് ചെറോക്കീ

jeep-wrangler Jeep Wrangler Unlimited

ഫിയറ്റ് ക്രൈസ്റ്റർ കമ്പനിയുടെ ഐതിഹാസിക ബ്രാൻഡായ ജീപ്പിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇക്കൊല്ലം അവസാനിക്കും. ഗ്രാൻഡ് ചെറോക്കീ എന്ന ആഡംബര എസ്‌യുവിയാണ് ഇന്ത്യയിലെത്തുന്ന മോഡലുകളിലൊന്ന്. 237 ബിഎച്പി കരുത്തുള്ള 3–ലീറ്റർ ഡീസൽ എൻജിൻ. ജീപ്പിന്റെ റഫ് ആൻഡ് ടഫ് എസ്‌യുവി മോഡലായ റാംഗ്ളറും ഇക്കൊല്ലമെത്തും. 4.8 മീറ്റർ നീളവും 1.8 മീറ്റർ വീതം വീതിയും ഉയരവും 3 മീറ്റർ വീൽബേസുമുള്ള ഭീമാകാരൻ ഒാഫ് റോഡർ എസ് യു വി. 2.8 ലീറ്റർ സി ആർ ഡി ടർബോ ‍‍ഡീസൽ 1–4 എൻജിൻ കരുത്തു പകരുന്ന വാഹനത്തിന് 17 ഇഞ്ച് ടയറുകളാണുള്ളത്. 5 സ്പീഡ് ഒാട്ടമാറ്റിക്ക് ട്രാൻസ്മിഷൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ പെട്രോൾ മോഡലും ലഭ്യമാവുമെന്നാണ് അറിയുന്നത്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ തുടങ്ങി ഒാഫ് റോഡിങ്ങിനു സഹായിക്കുന്ന അനേകം ഫീച്ചറുകൾ ഇൗ വാഹനത്തിലുണ്ട്. ആർഫൈന്റെ പ്രീമിയം ഒാഡിയോ സിസ്റ്റവും ടച്ച് സ്ക്രീൻ പാനലുകളും ചേർന്ന് ഉൾവശം സുന്ദരമാക്കുന്നു. 2016 പകുതിയോടെ വാഹനം ഫിയറ്റ് ഷോറൂമുകളിൽ ലഭ്യമാവും.

മാരുതി ഇഗ്നിസ്

maruti-ignis-2016-expo Maruti Suzuki Ignis

ഹാച്ബാക്കുകളിൽനിന്നുണ്ടാകുന്ന ക്രോസ്ഓവർ വാഹനമാണ് മാരുതി ഇഗ്നിസ്. വിറ്റാര ബ്രെസയുമായി മൽസരമുണ്ടാകാത്ത വിധം വില കുറവായിരിക്കുമെന്നു പ്രതീക്ഷിക്കാം. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായാണ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. ഇഗ്നിസ് ചെറു എസ് യു വിയാണെങ്കിലും മസ്കുലറായ രൂപത്തിനുടമയാണ്. രാജ്യാന്തര വിപണിയിൽ 1.25 ലിറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളുവെങ്കിലും ഇന്ത്യയിൽ 1.2 ലിറ്റർ കെ12 പെട്രോൾ എൻജിനും 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനുമുണ്ടാകും. വലിപ്പമേറിയ ഗ്രില്ലും ഹെഡ്‌ലാമ്പുകളും, ഉയരം കൂടിയ ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവ ഇഗ്നിസിന്റെ പ്രത്യേകതകളാണ്. ദീപാവലിയോടെ വിപണിയിലെത്തും എന്നു കരുതുന്ന ഇഗ്നിസ് നെക്സ വഴി വിൽക്കുന്ന മാരുതിയുടെ നാലാമത്തെ വാഹനമായിരിക്കും.

ഫോക്സ്‌വാഗൺ അമിയോ

volkswagen-ameo Volkswagen Ameo

കോംപാക്ട് സെഡാൻ വിഭാഗത്തിലേക്ക് ഫോക്സ്‌വാഗൺ പ്രവേശിക്കുകയാണ് അമിയോയിലൂടെ. ഇക്കൊല്ലം പകുതിയോടെ പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണെന്ന പ്രത്യേകതയുണ്ട്. ഫോക്സ്‌വാഗന്റെ ജനശ്രദ്ധയാകർഷിച്ച മോഡലുകളായ പോളോ, വെന്റോ എന്നിവയുടെ രൂപകൽപ്പനയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അമിയോ എത്തുന്നതെന്നാണു സൂചന. ചില ഭാഗങ്ങൾ ഈ മോഡലുകളുമായി സാദൃശ്യം പുലർത്തുന്നു. മുൻവശം പോളോയെയും പിന്‍വശം വെന്റോയെയും അനുസ്മരിപ്പിക്കുന്നു. ഫോക്സ്‌വാഗന്റെ സിഗ്നേച്ചർ ഡിഎസ്ജി യൂണിറ്റ് ട്രാൻസ്മിഷൻ.1.2 ലിറ്റർ എംപിഐ മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ, 1.5 ലിറ്റർ റ്റിഡിഐ ഡീസൽ എൻജിൻ ഓപ്ഷനുകളിൽ അമിയോ ലഭ്യമാകും. ആറു ലക്ഷത്തിനും 8.25 ലക്ഷത്തിനും ഇടയിലാകും വില.

ടാറ്റ ടിയാഗോ

tata-Tiago Tata Tiago

മനുഷ്യനു രോഗമുണ്ടാക്കുന്ന വൈറസ് കാരണം, പേരുമാറ്റേണ്ടിവന്ന കാർ ആയ സിക്ക ഹാച്ബാക്ക് ‘ടിയാഗോ’ എന്ന പേരിൽ വൈകാതെ വിപണിയിലെത്തേണ്ടതാണ്. പുതിയ ബ്രാൻഡ് നാമം പ്രചരിപ്പിക്കൽ മുതൽ നിർമാണം കഴിഞ്ഞ വാഹനങ്ങളിൽനിന്ന് സിക്ക ബാഡ്ജ് മാറ്റി ടിയാഗോ മുദ്ര പിടിപ്പിക്കുന്നതടക്കം ഒട്ടേറെ കാര്യങ്ങളിൽ ടാറ്റയ്ക്കു കാര്യമായി ശ്രദ്ധിക്കേണ്ടിവരുമെന്നത് കാലതാമസത്തിനിടയാക്കുമോയെന്നു കണ്ടറിയണം. 1.2 ലീറ്റർ, മൂന്നു സിലിണ്ടർ റെവോട്രോൺ പെട്രോളും 1.05 ലീറ്റർ, മൂന്നു സിലിണ്ടർ റെവോടോർക് ഡീസലും. ‘ബോൾട്ടി’നും കരുത്തേകുന്ന ഈ പെട്രോൾ എൻജിന് പരമാവധി 83.8 ബി എച്ച് പി വരെയും ഡീസൽ എൻജിന് പരമാവധി 69 ബി എച്ച് പി വരെയും കരുത്ത് സൃഷ്ടിക്കാനാവും.

Your Rating: