Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഫാരി സ്റ്റോമിന് പുതിയ വേരിയന്റ്

safari

ടാറ്റയുടെ എസ് യു വി സാഫാരിക്ക് പുതിയ വേരിയന്റ്. വേരികോർ 400 സഫാരി സ്റ്റോം എന്ന പേരിലാണ് പുതിയ വിഎക്സ് വേരിയന്റ് പുറത്തിറങ്ങിയിരിക്കുന്നത്. ഫോർവീൽ ഡ്രൈവിലും ടൂവീൽ ഡ്രൈവിലും പുതിയ വേരിയന്റ് ലഭ്യമാണ്. ടൂവീൽ ഡ്രൈവിന് 13.25 ലക്ഷം രൂപയും ഫോർവീൽ ഡ്രൈവിന് 14.59 ലക്ഷം രൂപയുമാണ് വില.

പുതിയ 2.2 ലിറ്റർ ശേഷിയുള്ള ടർബോ എൻജിൻ തന്നെയാണ് വേരികോർ 400 സഫാരി സ്റ്റോമും. 156 പിഎസ് കരുത്തും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്. എസ്ആർഎസ് എയർബാഗുകൾ, എബിഎസ്, ഇബിഡി തുടങ്ങിയ നിരവധി സുരക്ഷാസംവിധാനങ്ങൾ‌ വാഹനത്തിലുണ്ട്. നാല് വീൽഡ്രൈവ് വകഭേദത്തിൽ ഷിഫ്റ്റ് ഓൺ ഫ്ലൈ ഫോർവീൽ ഡ്രൈവ് സിസ്റ്റം, ലിമിറ്റഡ് സ്ലിപ്പ് ഡിഫ്രൻഷ്യൻ തുടങ്ങിയ സാങ്കേതി വിദ്യകളുമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.