Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറുകൾക്കും ഇനി എക്‌സ്പയറി ഡേറ്റ്

NGT order on old vehicles

പഴക്കം ചെന്ന വാഹനങ്ങളെ റോഡുകളിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നിയമം കൊണ്ടുവരുന്നു. ഡൽഹിയിൽ ദേശീയ ഹരിത ട്രൈബ്യുണൽ നടപ്പാക്കിയതുപോലെ പത്ത് വർഷം എന്ന കാലാവധിയല്ല സർക്കാർ ഉദ്ദേശിക്കുന്നത്, പകരം വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിഗണിച്ചായിരിക്കും ഉപയോഗിക്കുന്നതിന്റെ കാലാവധി തീരുമാനിക്കുക. ഡൽഹിയിൽ പത്ത് വർഷത്തിൽ കൂടുതലായ വാഹനങ്ങൾ നിരോധിച്ച് ദേശീയഹരിത ട്രൈബ്യൂണൽ നൽകിയ നിർദ്ദേശത്തിന് നൽകിയ മറുപടിയിലാണ് നിയമം നിർമ്മിക്കുന്ന കാര്യം പരിഗണനയിലാണ് എന്ന് കേന്ദ്രസർക്കാർ പറഞ്ഞിരിക്കുന്നത്.

നാഷണൽ ക്യാപ്പിറ്റൽ റീജിയണായ ഡൽഹിയിൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന നിയമവും നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പഴക്കം ചെന്ന വാഹനങ്ങൾ ആറ് മാസം കൂടുമ്പോൾ പരിശോധന നടത്തി റോഡിൽ ഉപയോഗിക്കാൻ പ്രാപ്തമാണോ എന്ന് തീരുമാനിക്കുമെന്നും കേന്ദ്രം പറയുന്നു. കൂടൂതെ പത്ത് വർഷത്തിൽ അധികം പഴക്കം ചെന്ന് വാഹനങ്ങൾ എണ്ണത്തിൽ കുറവായതുകൊണ്ട് മലിനീകരണം അധികമില്ലെന്നും പറയുന്നു. വാഹനങ്ങളുടെ 7 ശതമാനം മാത്രമേ പത്ത് വർഷത്തിൽ അധികം പഴക്കം ചെന്നവയുള്ളു അവ വരുത്തുന്ന അന്തരീക്ഷ മലിനീകരണം 1 ശതമാനം മാത്രമേയുള്ളു എന്നും മറുപടിയിൽ പറയുന്നുണ്ട്. 

ഈ വർഷം ആദ്യമാണ് തലസ്ഥാന നഗരമായ ന്യൂഡൽഹിയിൽ പത്ത് വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യുണൽ നിരോധനം ഏർപ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം ആശങ്കാജനകമായ നിലയിലെത്തിയ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് ഹരിത ട്രൈബ്യൂണൽ പറഞ്ഞിരുന്നു. ഡൽഹിയിലെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്ന മലിനീകരണം ഉണ്ടാക്കുന്ന പഴക്കമേറിയ വാഹനങ്ങളെയും ഡൽഹി നഗരത്തിൽ പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശവും ഹരിത ട്രൈബ്യൂണൽ മുന്നോട്ട് വെച്ചിരുന്നു. കൂടാതെ ഡൽഹിയിലെ ഡീസൽ വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഹരിത ട്രൈബ്യുണൽ അധ്യക്ഷൻ ജസ്റ്റിസ് സ്വതന്ത്രർ കുമാർ ഡൽഹി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. 15 വർഷത്തിലേറെ പഴക്കമുള്ള എല്ലാ വാഹനങ്ങൾക്കും രാജ്യതലസ്ഥാനത്ത് നേരത്തെ നിരോധനമുണ്ട്. 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.