Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊൽക്കത്തയിലും മുംബൈയിലും ഇനി ഹെൽ‌മറ്റില്ലാതെ പെട്രോളില്ല

helmet

പെട്രോൾ പമ്പുകളിൽ ഹെൽമറ്റ് ധരിക്കാതെ വരുന്ന ഇരുച്രക്രവാഹനക്കാർക്ക് ഇനി പെട്രോൾ നൽകില്ലെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുംബൈയിലാകട്ടെ ഓഗസ്റ്റ് ഒന്നുമുതൽ ഈ നിയമം ബാധകമാക്കും.

കൊൽക്കത്തയിൽ ശനിയാഴ്ചയാണു നിയമം ബാധകമാക്കിയത്. നഗരത്തിലെ മേൽപാലങ്ങളിൽ രാത്രി 10 മുതൽ രാവിലെ ആറുവരെ ഇരുചക്രവാഹനങ്ങൾ നിരോധിക്കുകയും ചെയ്തു. ഹെൽമറ്റില്ലാതെ യുവാക്കൾ മേൽപാലങ്ങളിലൂടെ മൽസരയോട്ടം നടത്തുന്നതാണു നിരോധനത്തിനു കാരണമായത്.

മുംബൈയിൽ രണ്ടു ട്രാഫിക് പൊലീസുകാരെ വീതം നഗരത്തിലെ 223 പെട്രോൾ പമ്പുകളിൽ നിയോഗിക്കും. ഹെൽമറ്റ് ധരിക്കാത്തതിനു പിഴയുണ്ടെങ്കിലും പെട്രോൾ പമ്പിലെത്തുന്നവരിൽനിന്ന് ഓഗസ്റ്റ് ഒന്നുമുതൽ ഒരാഴ്ച ഇത് ഈടാക്കുകയില്ല.

പകരം ഹെൽമറ്റ് ധരിച്ചു തിരിച്ചെത്താൻ ആവശ്യപ്പെടുകയാകും ചെയ്യുക. ഒരാഴ്ച കഴിഞ്ഞു പെട്രോൾ നിഷേധിക്കുക മാത്രമല്ല, പിഴയും ഈടാക്കും. നിലവിൽ 100 രൂപയാണു പിഴയെങ്കിലും ഇതു അഞ്ചിരട്ടിയായി വർധിപ്പിക്കണമെന്ന മഹാരാഷ്ട്ര ഗതാഗത കമ്മിഷണറേറ്റ് നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.

Your Rating: