Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നാപ്ഡീൽ വഴി ഇനി യൂബർ ടാക്സിയും

snapdeal-uber

ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരായ യൂബറിന്റെ സേവനം ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീൽ വഴിയും ലഭ്യമാവുന്നു. ആപ്ലിക്കേഷനുകളുടെ സമന്വയത്തിലൂടെ സ്നാപ്ഡീൽ പ്ലാറ്റ്ഫോം വഴിയും ഇനി യൂബർ ടാക്സികൾ ബുക്ക് ചെയ്യാനാവും. കഴിഞ്ഞ ദിനങ്ങളിൽ ഒട്ടേറെ പുത്തൻ സേവനങ്ങൾ സ്നാപ്ഡീൽ പ്ലാറ്റ്ഫോമിൽ ഇടംപിടിച്ചിട്ടുണ്ട്. വിമാന ടിക്കറ്റ് ബുക്കിങ്ങിനും ഭക്ഷണം ഓർഡർ ചെയ്യാനും ബില്ലുകൾ അടയ്ക്കാനുമൊക്കെയുള്ള സൗകര്യം ഇപ്പോൾ സ്നാപ്ഡീലിൽ ലഭ്യമാണ്. ഈ ശ്രേണിയിലേക്കാണ് ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരായ യൂബറിന്റെ സേവനവും സ്നാപ്ഡീൽ അവതരിപ്പിച്ചിരിക്കുന്നത്.

വിശ്വസനീയവും തകരാറില്ലാത്തതുമായ ഡിജിറ്റൽ സംവിധാനം ഒരുക്കാനാണു സ്നാപ്ഡീൽ ലക്ഷ്യമിടുന്നതെന്നു കമ്പനിയുടെ പാർട്ണർഷിപ്സ് ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ടോണി നവീൻ വിശദീകരിച്ചു. ഇന്ത്യക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ പര്യാപ്തമായ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായി വളരാനാണു സ്നാപ്ഡീൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

Your Rating: