Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ ഓഫറുകളുമായി കാർ കമ്പനികൾ

mileage-cars

ക്രിസ്മസ്–പുതുവർഷ കാലമായതിനാൽ എല്ലാ വാഹന കമ്പനികൾക്കും ഓഫറുകൾ. മിക്ക കമ്പനികളും ഈ വർഷത്തെ പരമാവധി ഓഫറുകളാണു നൽകുന്നത്. വിലയിൽ വൻ കുറവു വരുത്തുന്ന തരം കാഷ് ഡിസ്ക്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, സർക്കാർ ഉദ്യോഗസ്ഥരെങ്കിൽ പ്രത്യേക ബോണസ് എന്നിങ്ങനെയാണ് ഓഫറുകൾ. എന്നാൽ, വൻ ഡിമാൻഡ് ഉള്ളതും മാസങ്ങളുടെ വെയ്റ്റ് ലിസ്റ്റ് ഉള്ളതുമായ മോഡലുകൾക്ക് ഓഫറുകളൊന്നുമില്ല. ഭൂരിഭാഗം നിർമാതാക്കളും ഡീലർമാരും ഏറിയും കുറഞ്ഞുമുള്ള ആനുകൂല്യങ്ങൾ വിവിധ മോഡലുകൾക്കു നൽകുന്നുണ്ട്.

മാരുതി സുസുകി

വിവിധ മോഡലുകൾക്ക് 10000 മുതൽ 35000 രൂപ വരെ കാഷ് ഡിസ്ക്കൗണ്ടുകളുണ്ട്. എക്സ്ചേഞ്ച് ബോണസ് പുറമേ. സ്വിഫ്റ്റ് പെട്രോളിന് 10000 രൂപ. ഡീസലിന് കാഷ് ഡിസ്ക്കൗണ്ട് ഇല്ല. പക്ഷേ, 55000 വരെ ബോണസ്. സ്വിഫ്റ്റ് ഡിസയർ പെട്രോളിന് 15000 രൂപയും ഡീസലിന് 15000 രൂപയും കാഷ് ഡിസ്ക്കൗണ്ട്. ഒരേ മോഡലിന്റെ തന്നെ വിവിധ വേരിയന്റുകൾക്ക് വിവിധ നിരക്കുകളാണ്.

ഓൾട്ടോ 800ന് 30000 രൂപ കാഷ് ഡിസ്ക്കൗണ്ടും 35000 രൂപ എക്സ്ചേഞ്ച് ബോണസും. വാഗൺ ആർ ഓട്ടോമാറ്റിക് 35000 ഡിസ്ക്കൗണ്ട്, 30000 രൂപ എക്സ്ചേഞ്ച് ബോണസ്. ഓംനിക്കും ഇതേ നിരക്ക്. സെലേറിയോ ഡീസലിന് ആകെ 115000 രൂപ ഓഫർ. മിക്ക മോഡലുകൾക്കും കഴിഞ്ഞ മാസത്തേക്കാൾ ഓഫർ തുക കൂടിയിട്ടുമുണ്ട്.

ഹ്യുണ്ടായ്

ഹ്യുണ്ടായ് ഇയോണിന് 55000 രൂപ കാഷ് ഡിസ്ക്കൗണ്ട്. സർക്കാർ ഉദ്യോഗസ്ഥനോ, സർക്കാർ സർവീസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനോ ആണെങ്കിൽ 5000 രൂപ കൂടി ലഭിക്കും. ഐ–10 ഗ്രാൻഡ് മോഡലിന് 83000 രൂപയുടെ സൗജന്യങ്ങൾ. ഫ്രീ ഇൻഷുറൻസും മൂന്നു വർഷത്തെ വാറന്റിയും തരും. 20000 രൂപ കാഷ് ഡിസ്ക്കൗണ്ട്. ഏതു വാഹനവും എക്സ്ചേഞ്ച് ചെയ്യാം, 20000 രൂപ എക്സ്ചേഞ്ച് ബോണസ്. ഹ്യുണ്ടായ് വണ്ടി തന്നെയാണ് എക്സ്ചേഞ്ച് ചെയ്യുന്നതെങ്കിൽ 30000 രൂപയാണ് എക്സ്ചേഞ്ച് ബോണസ്.

കാറിന്റെ വിലയ്ക്കു പുറമേയാണിത്. സർക്കാർ ഉദ്യോഗസ്ഥർക്ക് 7000 രൂപ കാഷ് ഡിസ്ക്കൗണ്ടുണ്ട്. ഹ്യുണ്ടായ് എക്സെന്റിന് 25000 രൂപ കാഷ് ബോണസ്. എക്സ്ചേഞ്ച് ബോണസ് 20000 രൂപ. ഐ–20 മോഡലിന് കാഷ് ബോണസ് 15000 രൂപ, എക്സ്ചേഞ്ച് 20000 രൂപ. കോർപറേറ്റ് കമ്പനികൾക്ക് 5000 രൂപ എക്സ്ട്രാ ബോണസുണ്ട്. വെർണയ്ക്ക് 30000 രൂപ കാഷ് ഡിസ്ക്കൗണ്ടും, 50000 രൂപ എക്സ്ചേഞ്ച് ബോണസും. ലോയൽറ്റി ബോണസ് 10000 രൂപ. എന്നാൽ, ക്രെറ്റ, ട്യൂസോൺ, ഇലാൻട്ര, ഐ 20 ആക്ടിവ മോഡലുകൾക്ക് ഓഫറില്ല.

ഫിയറ്റ്

ഫിയറ്റ് പുന്തോയ്ക്ക് 40000 രൂപ, ലീനിയയ്ക്ക് 60000 രൂപ, അവഞ്ചുറയ്ക്ക് 70000 രൂപ എന്നിങ്ങനെ കാഷ് ഡിസ്ക്കൗണ്ടുണ്ട്. സൗജന്യ ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ ആ തുക കഴിച്ചു ബാക്കിയുള്ളത് കാഷ് ഡിസ്ക്കൗണ്ടായി ലഭിക്കും.

ഹോണ്ട

ഹോണ്ട സിറ്റി കാറിന് സൗജന്യ ഇൻഷുറൻസും പുറമേ 25000 രൂപയുടെ കാഷ് ഡിസ്ക്കൗണ്ടും. അമേസ് മോഡലിന് 53000 വരെയുള്ള സൗജന്യങ്ങൾ നൽകുന്നു. ബിആർ‍വിക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ്. എക്സ്ചേഞ്ചിന് ഹോണ്ട വണ്ടി തന്നെ വേണമെന്നില്ല. ഹോണ്ട ജാസ് വാങ്ങുമ്പോൾ 40000 രൂപ കാഷ് ഡിസ്ക്കൗണ്ട്. സൗജന്യ ഇൻഷുറൻസ് എടുത്താൽ അതു കഴിച്ചുള്ള തുക കിട്ടും.

ഷെവർലെ

ഷെവർലെ ബീറ്റ് മോഡലിന് 26000 രൂപ കാഷ് ഡിസ്ക്കൗണ്ട്, എക്സ്ചേഞ്ച് ഓഫർ 20000 രൂപ. ഡീസൽ ഷെവർലെ സെയ്‌ലിന് 180000 രൂപ കാഷ് ഡിസ്ക്കൗണ്ട്. ടാക്സി ഓടിക്കാനാണെങ്കിൽ 15000 രൂപ എക്സ്ട്രാ ഡിസ്ക്കൗണ്ട്. പെട്രോൾ മോഡലിന് 77500 കാഷ് ഡിസ്ക്കൗണ്ട്. സെയ്ൽ ഹാച്ച്ബാക്ക് പെട്രോളിന് 80000 രൂപ, ഡീസലിന് 93000 രൂപ ഡിസ്ക്കൗണ്ട്.