Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊളിച്ചു പീറ്റ്സ് സൂപ്പർ സൺഡേ

petes-supersunday-7 Pete's Super Sunday

ലംബോർഗിനി, ഫെറാരി, മസററ്റി, ഔഡി, പോർഷെ, ബിഎംഡബ്ല്യു, ജാഗ്വാർ, മെർസിഡസ്, നിസാൻ തുടങ്ങിയ ബ്രാൻഡുകളുടെ സൂപ്പർ കാറുകളും ബിഎംഡബ്ല്യു, ബെന്റ്ലി, കാവസാക്കി, ട്രയംഫ്, ഡുക്കാറ്റി, ഇന്ത്യൻ, യമഹ, ഹാർലി ഡേവിഡ്സൺ എന്നിവയുടെ സൂപ്പർ‌ബൈക്കുകളും നേരിൽ കാണാൻ ഒരു അവസരം. വാഹന പ്രേമികളുടെ ഇടനെഞ്ച് തുടിപ്പിക്കുന്ന കാഴ്ച്ചകൾ ഒരുങ്ങിയത് നെടുമ്പാശേരിയിലെ സിയാൽ കൺവെൻഷൻ സെന്ററിലാണ്.

petes-supersunday-8 Pete's Super Sunday

ഒരു പൂരക്കാഴ്ചയായിരുന്നു പീറ്റ്സ് സൂപ്പർ സൺഡേ. തലയെടുപ്പുള്ള വാഹനങ്ങളുടെ നിര. ആ കാഴ്ച കാണാൻ, ഒരു ഫോട്ടോ പകർത്താൻ എത്തിയതു പതിനായിരങ്ങൾ. പീറ്റ്സ് ഓട്ടോമോട്ടിവ് പ്രൊഡക്ട്സ് എന്ന പ്രമുഖ കസ്റ്റം ട്യൂണിംഗ് കമ്പനിയാണ് പീറ്റ്സ് സൂപ്പർ സൺഡേ സംഘടിപ്പിച്ചത്. സിയാൽ മാനേജിങ് ഡയറക്ടർ വി ജെ കുര്യൻ ഇവന്റ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച പ്രദർശനത്തിന് മുന്നോടിയായി സൂപ്പർകാർ റാലിയും സംഘടിപ്പിച്ചിരുന്നു. ഹോട്ടൽ ലേ മെർഡിയനിൽ നിന്ന് ആരംഭിച്ച റാലി സിയാൽ കൺവെൻഷൻ സെന്ററിലാണ് അവസാനിച്ചത്.

petes-supersunday-4 Pete's Super Sunday

അൻപതിലേറെ സൂപ്പർ കാറുകൾ, നൂറോളം സൂപ്പർ ബൈക്കുകൾ, റാലി കാറുകൾ, ട്യൂൺഡ് കാറുകൾ എന്നിവയാണു സിയാൽ കൺവൻഷൻ സെന്ററിൽ നടന്ന സൂപ്പർ സൺഡേയിൽ വിരുന്നൊരുക്കിയത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സൂപ്പർ വാഹനങ്ങളുടെ നിര ഇവിടെയെത്തി. നാലു കോടിയിലേറെ രൂപ വിലവരുന്ന ലംബോർഗിനി അവന്റഡോർ ഉൾപ്പെടെയുള്ള കാറുകളുടെ നിര. കരുത്തിലും വേഗത്തിലും മുൻനിരയിലുള്ള ലംബോർഗിനി, ഫെറാരി, മസററ്റി, ഔഡി, പോർഷെ, ബിഎംഡബ്ല്യു, ജാഗ്വാർ, മെർസിഡസ്, നിസാൻ തുടങ്ങിയ ബ്രാൻഡുകളുടെ സൂപ്പർ കാറുകളും ബിഎംഡബ്ല്യു, ബെന്റ്ലി, കാവസാക്കി, ട്രയംഫ്, ഡുക്കാറ്റി, ഇന്ത്യൻ, യമഹ, ഹാർലി ഡേവിഡ്സൺ തുടങ്ങിയ കമ്പനികളുടെ നൂറിലേറെ സൂപ്പർ ബൈക്കുകളും ഒരുമിച്ചെത്തിയ അപൂർവ വേദിയായി സുപ്പർ സൺഡേ.

ഏഷ്യ പസഫിക് റാലി ഡ്രൈവിങ് ചാംപ്യനും രാജ്യാന്തര റാലി ഡ്രൈവറുമായ ഗൗരവ് ഗിൽ, മോട്ടോർ സൈക്കിൾ റേസിങ്ങിൽ താരമായ അഞ്ജലി രാജൻ, കാർ ആൻഡ് കൺട്രി അവതാരകരൻ ദീപക് നരേന്ദ്രൻ തുടങ്ങിയ താരങ്ങളും ഇതിന്റെ ഭാഗമായി എത്തിയിരുന്നു. ഗോ കാർട്ടിങ് ട്രാക്ക്, ഫോർമുല കാറുകൾ, പോളോ ആർ2 റാലി കാർ, ബിഎംഡബ്ല്യു മിനി കാർ ഷോ എന്നിവയും വിരുന്നൊരുക്കി. റേജ് മോട്ടോർസ്പോർട് ബഗ്ഗി ഡെമോ ഡ്രൈവ്, സ്ത്രീകൾക്കും കുട്ടികൾക്കുമായി ഗോ-കാർട്ടിങ് ട്രാക്കുകൾ, ഫോർമുല കാറുകളുടെ പ്രദർശനം, മഹീന്ദ്രയുടെ റേസിങ് കാറുകൾ, ഫോക്സ്‌വാഗൻ പോളോ ആർ2 റാലി കാർ, എവ്‌രിതിങ് 4 വീൽ ഡ്രൈവ് ഡെമോ എരിയ, ബി എം ഡബ്യൂ മിനി കാർ ഷോ തുടങ്ങിയവാണ് സൂപ്പർ സൺഡേയുടെ പ്രധാന ആകർഷണങ്ങൾ. ബംഗളൂരുവിൽ നിന്നുള്ള പ്രശസ്ത വൈറ്റ് മഗ് ബാൻഡായിരുന്നു മറ്റൊരു പ്രധാന ആകർഷണം.