Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1.33 ലക്ഷം എ ടി വി തിരിച്ചുവിളിക്കാൻ പൊളാരിസ്

polaris-rzr-1000

അഗ്നിബാധയ്ക്കുള്ള സാധ്യത മുൻനിർത്തി 1.33 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് യു എസിലെ ഓൾ ടെറെയ്ൻ വാഹന(എ ടി വി) നിർമാതാക്കളായ പൊളാരിസ് ഇൻഡസ്ട്രീസ് ഇൻകോർപറേറ്റഡ്. റിക്രിയേഷനൽ ഓഫ് ഹൈവേ വെഹിക്കിൾ വിഭാഗത്തിൽപെട്ട ‘ആർ സെഡ് ആർ 900’, ‘ആർ സെഡ് ആർ 1000’ മോഡലുകൾക്കാണു പരിശോധന ആവശ്യമെന്നു കമ്പനി അറിയിച്ചതായി യു എസ് കൺസ്യൂമർ പ്രോഡക്ട് സേഫ്റ്റി കമ്മിഷ(സി പി എസ് സി) വെളിപ്പെടുത്തി. 2013 മുതൽ 2016 വരെയുള്ള മോഡലുകളാണു പൊളാരിസ് തിരിച്ചുവിളിക്കുക.

ഡ്രൈവിങ്ങിനിടെ വാഹനം തീ പിടിക്കാൻ സാധ്യതയുണ്ടെന്നാണു പൊളാരിസിന്റെ കണ്ടെത്തൽ. അങ്ങനെ സംഭവിച്ചാൽ ഡ്രൈവർക്കും യാത്രക്കാർക്കും പൊള്ളലേൽക്കാൻ സാധ്യതയുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. ഇത്തരം വാഹനങ്ങളിൽ അഗ്നിബാധയുണ്ടായതായി 160 റിപ്പോർട്ടുകൾ ലഭിച്ചെന്നു സി പി എസ് സിയും വെളിപ്പെടുത്തി. തീപിടുത്തത്തെ തുടർന്നു 15 വയസ്സുള്ള കുട്ടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.

Your Rating: