Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

500 ടാറ്റ സെനോൺ പിക്അപ്പുകൾ സ്വന്തമാക്കി മലേഷ്യൻ പിഒഎസ്

tata-xenon-malaysia-1

മലേഷ്യയിലെ പ്രമുഖ പോസ്റ്റൽ സേവന ധാതാക്കളായ പിഒഎസ് മലേഷ്യ 553 ടാറ്റ സെനോൺ പിക്ക് അപ്പുകൾ സ്വന്തമാക്കി. സിംഗിൾ ക്യാബിനുള്ള 4*2 പിക്ക്അപ്പുകൾ രാജ്യത്തുടനീളം മുള്ള കൊറിയർ, എക്സ്പ്രസ്, പാഴ്സൽ സർവീസുകൾക്കാണ് പിഒഎസ് സ്വന്തമാക്കിയത്. നേരത്തെ ടാറ്റയുടെ മലേഷ്യൻ വിതരണക്കാരായ ഡിഎച്ച്സിവിയിൽ നിന്ന് ടാറ്റാ സെനോൺ മലേഷ്യൻ പിഒഎസ് വാടകയ്ക്കെടുത്തിരുന്നു.

2.2 ലിറ്റർ സിആർഡിഐ ഡിസൽ എൻജിനാണ് സെനോണിൽ ഉപയോഗിക്കുന്നത്. 4000 ആർപിഎമ്മിൽ 140 പിഎസ് കരുത്തും 1700-2700 ആർപിഎമ്മിൽ 320 എൻഎം ടോർക്കുമുണ്ട്. കൊറിയൽ ഡിലിവറിയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ബോഡിയുള്ള വാഹനമാണ് പിഒഎസ് സ്വന്തമാക്കുന്നത്. ടാറ്റ സെനോണിന്റെ കുറഞ്ഞ പരിപാലന ചിലവും, ഡിഎച്ച്സിവിയുടെ മികച്ച സർവീസുമാണ് ഇത്രയധികം വാഹനങ്ങൾ ഒരുമിച്ചു വാങ്ങിക്കുവാൻ പ്രചോദനമായത് എന്നാണ് പിഒഎസ് മലേഷ്യ പറയുന്നത്.

Your Rating: