Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംപിയ്ക്ക് പാർലമെന്റിൽ എത്താൻ 'കുതിര വാഹനം'

odd-even-protest

ഡൽഹിയിലെ ഒറ്റ ഇരട്ട വാഹന നിയന്ത്രണത്തെ പ്രതിക്ഷേധിക്കാൻ എംപി പാർലമെന്റിലേയ്ത്തിയത് കുതിരപ്പുറത്ത്. ആസാമിൽ നിന്നുള്ള ബിജെപി എം പി രാംപ്രസാദ് ശർമ്മയാണ് കുതിരപ്പുറത്ത് എത്തിയത്. അന്തരീക്ഷ മലീനികരണമില്ലാത്ത വാഹനം എന്ന പ്ലെക്കാർഡും തൂക്കിയ കുതിരയിലെത്തിയ എംപി വാഹന നിയന്ത്രണത്തിൽ നിന്ന് പാർലിമെന്റ് അംഗങ്ങളെ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ടു.

Beating odds of Odd-Even: BJP MP rides a horse to Parliament

ഡല്‍ഹിയിലെ വായു മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ രൂപീകരിച്ച ഒറ്റ-ഇരട്ട വാഹനനിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം ഏപ്രിൽ 15 വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ഏപ്രിൽ 15 മുതൽ 30 വരെയാണു രണ്ടാംഘട്ടം. ഒറ്റ നമ്പറിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് ഒറ്റ അക്ക ദിവസങ്ങളിലും ഇരട്ട നമ്പറിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് ഇരട്ട അക്ക ദിവസങ്ങളിലും മാത്രമേ റോഡിലിറങ്ങാനാകു. ഞായറാഴ്ചകളിൽ ഈ നിയമം ബാധകമല്ല.

നിയമം ലംഘിക്കുന്നവർക്കു 2500 രൂപയാണു പിഴ. നേരത്തെ ഡൽഹി സർക്കാരിന്റെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിച്ച രാജ്യസഭാംഗം വിജയ് ഗോയലില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. കേജ്‌രിവാളിന്റെ ചിത്രത്തിന് പ്രചാരം ലഭിക്കാൻ നികുതിദായകരുടെ പണം അനാവശ്യമായി ചെലവഴിക്കുകയാണ് ഡൽഹി സർക്കാരെന്നായിരുന്നു വിജയ് ഗോയൽ ആരോപിച്ചിരുന്നു. 'കൂടുതൽ പ്രചാരം, കുറച്ച് ഫലം' എന്നതാണ് ഈ പദ്ധതികൊണ്ടുള്ള നേട്ടമെന്നും ഗോയൽ അഭിപ്രായപ്പെത്.