Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൾസർ 400 അടുത്ത മാസം

pulsar-400

ബജാജിന്റെ ജനപ്രിയ ബൈക്ക് പൾസറിന്റെ കരുത്തു കൂടിയ വകഭേദം അടുത്ത മാസം വിപണിയിലെത്തും. പൾസർ സിഎസ് 400 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന്റെ അവതരണം സെപ്റ്റംബർ അവസാനത്തോടെ നടക്കുമെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. ഡ്യൂക്കാറ്റിയുടെ ഡയവെല്ലിനോട് സാമ്യം തോന്നുന്ന രൂപമാണ് ബൈക്കിന്. ക്രൂയിസർ സ്പോർട് എന്ന കമ്പനി വിശേഷിപ്പിക്കുന്ന ബൈക്കിന്റെ കൺസെപ്റ്റ് കമ്പനി 2014 ലെ ഡൽഹി ഓട്ടോ എക്സ്പോയിൽ കമ്പനി അവതരിപ്പിച്ചിരുന്നു.

ബജാജിന്റെ ഓസ്ട്രിയൻ പങ്കാളികളായ കെടിഎമ്മിന്റെ ഡ്യൂക്ക് 390, ആർസി 390 തുടങ്ങിയവയിൽ ഉപയോഗിക്കുന്ന 373.4 സിസി എൻജിനാണ് പൾസർ 400 ഉപയോഗിക്കുന്നത്. സിംഗിൾ സിലിണ്ടർ, എയർകൂൾഡ് എൻജിന് 40 ബിഎച്ച്പി കരുത്തുമുണ്ടാകും. ഈ ബൈക്കിന്റെ മുന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുകളും പിന്നിൽ എബിഎസുമാണുള്ളത്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, എൽസിഡി ഡിസ്പ്ലെ യൂണിറ്റ്, അലോയ് വീലുകൾ, സ്പോർടി എക്സോസ്റ്റ്, എൽഇഡി ടെയിൽലാമ്പുകൾ എന്നീ സവിശേഷതകളും പൾസർ 400 സിഎസിലുണ്ടാകും. ഡ്യൂക്ക് 390 യുടെ അതേ എൻജിനാണ് ഉപയോഗിക്കുന്നതെങ്കിലും വില അതിനെക്കാൾ കുറവായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.