Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുന്തൊ അബാർത്ത്’ അവതരണം 19ന്; ബുക്കിങ് തുടങ്ങി

Abarth Punto Evo പുന്തൊ അബാർത്ത്

ഏറെക്കാലമായി കാർ പ്രേമികൾ കാത്തിരിക്കുന്ന ‘പുന്തൊ അബാർത്ത്’ തിങ്കളാഴ്ച ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നു ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസ്(എഫ് സി എ) ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ ഹാച്ച്ബാക്ക് എന്ന പെരുമയോടെയാവും ‘പുന്തൊ അബാർത്തി’ന്റെ വരവ്. കാറിലെ 1.4 ലീറ്റർ, ടി ജെറ്റ് പെട്രോൾ എൻജിന് പരമാവധി 145 ബി എച്ച് പി കരുത്തും 210 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു ‘പറക്കാൻ’ കാറിന് വെറും 8.8 സെക്കൻഡ് മതിയെന്നാണ് എഫ് സി എയുടെ അവകാശവാദം.

‘പുന്തൊ അബാർത്തി’ന്റെ കൃത്യമായ വില സംബന്ധിച്ച പ്രഖ്യാപനം അവതരണ വേളയിൽ മാത്രമാണു പ്രതീക്ഷിക്കുന്നതെങ്കിലും കാറിനുള്ള ബുക്കിങ്ങും എഫ് സി എ ആരംഭിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയിൽ താഴെയാവും വിലയെന്നു കരുതുന്ന കാറിന് അരലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണു കമ്പനി ബുക്കിങ്ങുകൾ സ്വീകരിക്കുന്നത്.

ഇന്ത്യയിലെ റോഡ് സാഹചര്യങ്ങൾ പരിഗണിച്ചു കടുപ്പമുള്ള സസ്പെൻഷനോടെ എത്തുന്ന ‘പുന്തൊ അബാർത്തി’ന്റെ റൈഡ് ഹൈറ്റിൽ 20 എം എമ്മിന്റെ കുറവും എഫ് സി എ വരുത്തിയിട്ടുണ്ട്. ബ്രേക്കിങ് കാര്യക്ഷമമാക്കാനും മെച്ചപ്പെട്ട നിയന്ത്രണത്തിനുമായി എല്ലാ വീലിലും ഡിസ്ക് ബ്രേക്ക് സഹിതം എത്തുന്ന കാറിന് വീതിയേറിയ 195/55 ആർ 16 ടയറുകളും അതിനു ചുറ്റും 16 ഇഞ്ച് ‘സ്കോർപിയൊ’ അലോയ് വീലുകളുമാണ് എഫ് സി എ ലഭ്യമാക്കുന്നത്. അകത്തളത്തിൽ ‘പുന്തൊ ഇവൊ 90 ബി എച്ച് പി’യിലെ ബ്ലാക്ക് തീം പിന്തുടരുന്ന കാറിൽ പക്ഷേ ചുവപ്പ് — മഞ്ഞ കോൺസ്ട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ വ്യത്യസ്ത സീറ്റ് ഫാബ്രിക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

പ്രകടനക്ഷമതയേറിയ കാറുകളുടെ ശ്രേണി ‘പുന്തൊ അബാർത്തോ’ടെ അവസാനിക്കില്ലെന്നും എഫ് സി എ ഇന്ത്യ വ്യക്തമാക്കുന്നുണ്ട്. വൈകാതെ രാജ്യത്തെ കരുത്തേറിയ ക്രോസ്ഓവറായി മാറാൻ ‘അവെഞ്ചുറ അബാർത്ത്’ അവതരിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.