Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവും വില കൂടിയ എസ് യു വി എലിസബത്ത് രാജ്ഞിക്ക്

Bentley Bentayga SUV Bentley Bentayga

ബെന്റ്ലിയുടെ ബെന്റെയ്ഗ എസ്‌യുവിയുടെ ആദ്യ ഉടമ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി. ബെന്റ്ലി സി ഇ ഒ മൈക്കിൾ വിങ്ക്ളർ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ വച്ച് മാധ്യമപ്രവർത്തകരെ അറിയിച്ചതാണിത്. പ്രമുഖ ആഡംബര കാർനിർമാതാക്കളായ ബെന്റ്ലിയുടെ ആദ്യ എസ്‌യുവിയായ ബെന്റെയ്ഗ ലോകത്തെ ഏറ്റവും വിലകൂടിയ എസ്‌യുവിയാണ്.

ഏതാനും ആഴ്ചകൾക്കു മുൻപു രാജ്ഞി ഈ എസ്‌യുവി ഓടിച്ചു നോക്കിയിരുന്നു. ഏറ്റവും വേഗതയേറിയ എസ്‌യുവി കൂടിയാണ് ബെന്റെയ്ഗ. 301 കിലോമീറ്ററാണ് പരമാവധി വേഗത. വെറും 4.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. കുതിപ്പിനു കരുത്തേകുന്നത് ട്വിൻ-ടർബോചാര്‍ജ് 6.0 ലിറ്റർ ഡബ്യൂ12 എൻജിൻ. 600 എച്ച്പി പവർ. ടോർക്ക് 900 ന്യൂട്ടൺ മീറ്റർ.

പോർഷെ കായെന്നെ ടർബോ എസ് ആണു നിലവിൽ ഏറ്റവും വേഗതയേറിയ എസ്‌യുവി. ഈ മോഡലിനും 100 കിലോമീറ്റർ വേഗത കൈവരിക്കുവാൻ 4.1 സെക്കൻഡ് മതി. പക്ഷേ 283.24 കിലോമീറ്ററാണ് പരമാവധി വേഗത.