Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി എഫ് ഒ: രാജ് ബാനർജി അപ്പോളൊ ടയേഴ്സ് വിട്ടു

Raj Banerji രാജ് ബാനർജി

ടയർ നിർമാതാക്കളായ അപ്പോളൊ ടയേഴ്സിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ(സി എഫ് ഒ) സ്ഥാനത്തു നിന്നു രാജ് ബാനർജി രാജി വച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥാനമേറ്റ ബാനർജിയുടെ രാജി മനസ്സില്ലാ മനസ്സോടെ സ്വീകരിച്ചതായി അപ്പോളൊ ടയേഴ്സ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.

സി എഫ് ഒ സ്ഥാനമൊഴിയാനുള്ള തീരുമാനംകഴിഞ്ഞ 30നാണു ബാനർജി കമ്പനിയെ അറിയിച്ചത്. തുടർന്നുകമ്പനിക്കു ബാനർജി നൽകിയ സേവനത്തിനു നന്ദി രേഖപ്പെടുത്തിയ അപ്പോളൊ ടയേഴ്സ് അദ്ദേഹത്തിന്റെ ഭാവി സംരംഭങ്ങളിൽ വിജയം ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

അപ്പോളൊ ടയേഴ്സ് സി എഫ് ഒ ആയിരുന്ന സൂനം സർക്കാർ കമ്പനിയുടെ പ്രസിഡന്റും ചീഫ് ബിസിനസ് ഓഫിസറുമായി സ്ഥാനക്കയറ്റം നേടിയ ഒഴിവിലായിരുന്നു ബാനർജിയുടെ നിയമനം.

രാജ്യത്തു സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനിയുടെ റിഫൈനിങ് ബിസിനസ് വിഭാഗം ചീഫ് ഫിനാൻഷ്യൽ ഓഫിസർ സ്ഥാനത്തു നിന്നായിരുന്നു ബാനർജി അപ്പോളൊ ടയേഴ്സിലെത്തിയത്. മുമ്പ് ഓയിൽ എക്സ്പ്ലൊറേഷൻ, കമോഡിറ്റി ട്രേഡിങ്, മാർക്കറ്റിങ്, റിഫൈനിങ് മേഖലകളിലായി 20 വർഷത്തോളം ബി പി(പഴയ ബ്രിട്ടീഷ് പെട്രോളിയം)യിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.

ആഘോളതലത്തിൽ വളർച്ചയുടെ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിക്കുന്ന നിർണായക വേളയിൽ രാജ് ബാനർജിയെ പോലെ പരിചയസമ്പന്നനായ സി എഫ് ഒയുടെ സേവനം സുപ്രധാനമാവുമെന്നായിരുന്നു അപ്പോളൊ ടയേഴ്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ നീരജ് കൺവറിന്റെ വിലയിരുത്തൽ. കൺവറിനു കീഴിലായിരുന്നു ബാനർജിയുടെ നിയമനവും. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി വെറും മൂന്നു മാസത്തെ സേവനത്തിനൊടുവിൽ അപ്പോളൊ ടയേഴ്സിനോടു വിട ചൊല്ലാനായിരുന്നു ബാനർജിയുടെ തീരുമാനം. സി എഫ് ഒ സ്ഥാനത്തു ബാനർജിയുടെ പിൻഗാമിയെ അപ്പോളൊ ടയേഴ്സ് പ്രഖ്യാപിച്ചിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.