Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ബുള്ളറ്റ് ക്ലാസിക്കും തണ്ടർബേർഡും എത്തുന്നു

royal-enfield-classic500

റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രീയ മോഡലുകളായ ക്ലാസിക്കിന്റേയും തണ്ടർബേർഡിന്റേയും പുതിയ മോഡൽ വിപണിയിലെത്തിക്കുന്നു. പ്രകാശമേറിയ ഹെഡ്‍‌ലാമ്പുകളും മറ്റുചില ആകർഷക ഫീച്ചറുകളുമായി എത്തുന്ന പുതിയ ബുള്ളറ്റ് ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണു കരുതുന്നത്. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

royal-enfield-thunderbird

തണ്ടർബേർഡ്, ക്ലാസിക് ബൈക്കുകളുടെ പുതിയ മോഡൽ അടുത്ത വർഷം പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഇരുബൈക്കുകളിലും മാറ്റം വരുത്തുന്നത് എന്നാണ് കരുതുന്നത്. എന്നാൽ ബൈക്കുകളുടെ പുതിയ മോഡൽ വിപണിയിലെത്തുന്നതിനെപ്പറ്റി കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

റോയൽ എൻഫീൽഡ് 2000 ൽ പുറത്തിറക്കിയ ബൈക്കാണ് തണ്ടർബേർഡ്. 2012 ല്‍ ബൈക്കിന്റെ രണ്ടാം തലമുറ പുറത്തിറങ്ങിയിരുന്നു. തണ്ടർബേർഡിന് 350 സിസി, 500 സിസി വകഭേദങ്ങളുണ്ട്. റോയൽ എൻഫീൽഡിന്റെ വിൽപ്പന കൂടിയ മോഡലുകളിലൊന്നാണ് ക്ലാസിക് 350. 2009ൽ ഇന്ത്യൻ വിപണിയിലെത്തിയ ക്ലാസിക്കിന്റെ 276,853 യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞിരിക്കുന്നത്.

Your Rating: