Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പത് ഡീലർഷിപ് കൂടി തുറക്കാനൊരുങ്ങി റെനോ

Renault Kwid

അടുത്ത വർഷത്തോടെ രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം 240 ആയി ഉയരുമെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ. കഴിഞ്ഞ ദിവസം തെലങ്കാനയിലെ കരിംനഗറിൽ പുതിയ ഡീലർഷിപ് തുറന്നതോടെ റെനോ ഇന്ത്യ ഷോറൂമുകളുടെ എണ്ണം 190ലെത്തിയിട്ടുണ്ട്. തെലങ്കാനയിൽ ഏഴാമത്തെ റെനോ ഡീലർഷിപ്പാണ് പ്രവർത്തനം തുറന്നത്; ഇതോടെ ദക്ഷിണേന്ത്യയിൽ കമ്പനിക്ക് 52 വിൽപ്പന കേന്ദ്രങ്ങളും 37 സർവീസ് ഔട്ട്ലെറ്റുകളുമായി.

Duster AWD റെനോ ഡസ്റ്റർ

ഇന്ത്യയിൽ റെനോ ബ്രാൻഡിന്റെ വളർച്ചയ്ക്കു വിപണന ശൃംഖല വിപുലീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് റെനോ ഇന്ത്യ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) റാഫേൽ ട്രെഗ്വെ അഭിപ്രായപ്പെട്ടു. പുതിയ അവതരണമായ ‘ക്വിഡി’നു മികച്ച വരവേൽപ് ലഭിച്ചതോടെ കമ്പനിയുടെ സേവനം ഉപയോക്താക്കളുടെ സമീപമെത്തിക്കാനാണു റെനോ ഇന്ത്യയുടെ ശ്രമം. പുതിയ ഡീലർഷിപ്പുകൾ സ്ഥാപിച്ചു മികച്ച സേവനം ലഭ്യമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

Renault Lodgy റെനോ ലോഡ്ജി

രാജ്യത്തിന്റെ 80 ശതമാനത്തോളം പ്രദേശങ്ങളിലും സേവനം ലഭ്യമാക്കാൻ ഇതിനോടകം റെനോയ്ക്കു കഴിഞ്ഞിട്ടുണ്ട്. 2011 മധ്യത്തിൽ 14 വിൽപ്പന — സർവീസ് സെന്ററുകൾ ഉണ്ടായിരുന്നതാണ് ഇപ്പോൾ 190 ഡീലർഷിപ്പുകളും 151 വിൽപ്പനാന്തര സേവന കേന്ദ്രങ്ങളുമായി വളർന്നത്. അടുത്ത വർഷത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 240 ആക്കാനുള്ള നടപടികളും പുരോഗതിയിലാണ്. ഉപയോക്താക്കളുമായുള്ള ബന്ധം ശക്തമാക്കാൻ ലക്ഷ്യമിട്ട് റെനോ ഇക്കൊല്ലം അഞ്ഞൂറോളം സർവീസ് ക്യാംപുകളും കസ്റ്റമർ ഇവന്റുകളും സംഘടിപ്പിച്ചിരുന്നു. ഓരോ ഡീലർഷിപ്പും കേന്ദ്രീകരിച്ച് തന്നെ വിൽപ്പനാന്തര സേവനവുമായി ബന്ധപ്പെട്ട അൻപതോളം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നാണു റെനോ ഇന്ത്യയുടെ കണക്ക്.