Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുരുമ്പിച്ച പോർഷെ

rust-in-pease-porsche-2

ലക്ഷങ്ങൾ വിലകൊടുത്ത് വാങ്ങിയ കാർ തുരുമ്പെടുക്കുന്നത് ഒരാൾക്കും സഹിക്കില്ല. അതിൽ പൊടിപോലും പറ്റാത്തെ കാത്തു സൂക്ഷിക്കാനാണ് ഉടമകൾക്ക് ഇഷ്ടം. എന്നാൽ ഈ പോർഷെ കണ്ടാൽ നിങ്ങൾ മൂക്കത്ത് വിരൽ വെയ്ക്കും. കാരണം അത് തുരുമ്പിച്ച പോർഷെയാണ്. കോടികൾ വിലയുള്ള കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ചതല്ലിത് കേട്ടോ... വാഹനം അത്തരത്തിൽ ഡിസൈൻ ചെയ്തതാണ്.

rust-in-pease-porsche-1

കോഴിക്കോടാണ് തുരുമ്പിച്ച ഈ പോർഷെയുള്ളത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമെ ഈ തുരുമ്പും കറകളും കൃത്രിമമായി നൽകിയതാണെന്നു മനസിലാവുകയുള്ളൂ. ബാംഗ്ലൂരിലെ മോട്ടോർമൈൻഡ് ഡിസൈനാണ് ഈ മോഡിഫിക്കേഷന് പിന്നിൽ. റസ്റ്റ് ഇൻ പീസ് (Rust In Peace) എന്ന് പേരിട്ടിരിക്കുന്ന മോ‍ഡിഫിക്കേഷൻ വാഹന പ്രേമികളുടെ മനം കവരുക തന്നെ ചെയ്തു.

rust-in-pease-porsche

പോർഷെയുടെ 911 എന്ന മോഡലിലാണ് റെസ്റ്റ് റാപ്പ് ചെയ്തിരിക്കുന്നത്. 3800 സിസി കപ്പാസിറ്റിയുള്ള പോർഷെ 911 കരേരയ്ക്ക് 400 ബിഎച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്.  

Your Rating: