Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ് സ്റ്റിവാർട്ടിന്റെ മ്യൂറ വിൽപ്പനയ്ക്ക്

Rod Stewart's Lamborghini Miura

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ബ്രിട്ടീഷ് പോപ്പ് താരങ്ങളിലൊരാളാണ് റോഡ് സ്റ്റിവാർട്ട്. ലോകത്ത് എറ്റവും അധികം ഗാനങ്ങൾ വിറ്റിട്ടുള്ള ആൾ, ഏറ്റവും അധികം ആരാധകരുള്ള ആൾ, യുഎസ് റോക്ക് ആന്റ് റോൾ ഹാൾ ഓഫ് ഫ്രെയിംസിൽ ഇടംപിടിച്ച ആൾ തുടങ്ങി നിരവധി പ്രശസ്തി സ്വന്തമായുള്ള റോഡ് സ്റ്റിവർട്ടിന്റെ ലംബോർഗ്നി മ്യൂറ വിൽപ്പനയ്ക്ക്. 

ലംബോർഗ്നി പ്രേമിയായിരുന്ന സ്റ്റിവർട്ട് 1971 സ്വന്തമാക്കിയ മ്യൂറയാണിപ്പോൾ ലേലത്തിൽ വെച്ചിരിക്കുന്നത്. ഒരു ലക്ഷം യൂറോ മുടക്കി റീസ്റ്റോറേഷൻ നടത്തിയാണ് വാഹനം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. 1.25 ദശലക്ഷം യൂറോ (8.2 കോടി രൂപ) വിലയിട്ടിരിക്കുന്ന കാർ. മ്യൂറ പി400എസ് എന്ന മോഡലിനെ സ്റ്റിവർട്ട് കഴിഞ്ഞുള്ള ഉടമ മ്യൂറ 400 എസ് വിയുടെ സ്‌പെക്കാക്കി മാറ്റിയിരുന്നു. 3929 സിസി എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 7700 ആർപിഎമ്മിൽ 380 ബിഎച്ച്പി കരുത്തും 5500 ആർപിഎമ്മിൽ 388 എൻഎം ടോർക്കും മ്യൂറ നൽകുന്നുണ്ട്. 150 എണ്ണം മാത്രമേ നിർമ്മിച്ചിട്ടുള്ളു എന്നതും മ്യൂറ പി400എസ് വിയുടെ പ്രത്യേകതയാണ്. 

മ്യൂറയെ കൂടാതെ സ്റ്റിവർട്ടും അതിന് ശേഷം പ്രശസ്ത റസ്​ലർ കെന്റോ നാഗസാക്കിയും ഉപയോഗിച്ച ലംബോഗ്നി ഡയാബ്ലോ വിടി റോഡ്‌സ്റ്ററും വിൽപ്പനയ്ക്ക് വെച്ചട്ടുണ്ട്. 1999 ൽ നിർമ്മിച്ച കാറിന്റെ വില 269995 യൂറോയാണ്. ലോകത്ത് നിർമ്മിച്ചിരിക്കുന്ന 20 റൈറ്റ് ഹാന്റ് വാഹനങ്ങളിലൊന്നാണിത്.