Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിത്ത് ഷെട്ടിയുടെ മോഡിഫൈഡ് മസ്താങ്

rohit-shetty-mustang-1

ബോളിവുഡിലെ തട്ടുപൊളിപ്പൻ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത്ത് ഷെട്ടി. ഗോൽമാൽ, സിങ്കം, ചെന്നൈ എക്സ്പ്രസ്, ദിൽവാലെ തുടങ്ങിയ സൂപ്പർ ഹിറ്റ് സംവിധായകന്റെ മോഡിഫൈഡ് മസ്താങ്ങാണിപ്പോൾ ബോളിവുഡിലെ താരം. അടുത്തിടെ ഇന്ത്യയിലെത്തിയ അമേരിക്കൻ മസിൽകാർ മസ്താങ്ങിന് കിടിലൻ മെയ്ക്ക് ഓവറാണ് രോഹിത്ത് ഷെട്ടി നൽകിയിരിക്കുന്നത്.

rohit-shetty-mustang

മുംബൈയിലെ ദൽജിത്ത് ഓട്ടോ ഡിസൈൻസാണ് (ഡിഎഡി) രോഹിത്ത് ഷെട്ടിക്ക് വേണ്ടി മാസ്താങ്ങിനെ മൊഡിഫൈ ചെയ്തിരിക്കുന്നത്. മാറ്റ് ബ്ലൂ ഫിനിഷിൽ പെയ്ന്റ് ചെയ്തിരിക്കുന്ന മസ്താങിന്റെ ബോണറ്റിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ പുതിയ എക്സ്ഹോസ്റ്റ്, ഗ്രില്ലിലെ ഡേറ്റം റണ്ണിങ് എൽഇഡി ലൈറ്റുകൾ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്.

പുറത്തിറങ്ങി ആദ്യമാസം തന്നെ 100 എണ്ണം വിറ്റ് ഇന്ത്യയിൽ ഏറ്റവും വേഗം വിൽക്കുന്ന സ്പോർട്സ് കാർ എന്ന ഖ്യാതി മസ്താങ് സ്വന്തമാക്കിയിരുന്നു. 5 ലിറ്റർ വി 8 പെട്രോൾ എൻജിനാണ് മസ്താങ്ങിനും കരുത്തേകുന്നത്. 435 ബിഎച്ച്പി കരുത്തും 542 എൻഎം ടോർക്കുമുണ്ട് ഈ അമേരിക്കൻ മസിൽകാറിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.5 സെക്കന്റുകൾ മാത്രം വേണ്ടിവരുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്. 

Your Rating: