Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു 600 സിസി ബുള്ളറ്റ്

Royal Enfield Classic 500 Limited Edition

കഴിഞ്ഞ കുറച്ചു വർഷങ്ങളായി റോയൽ എൻഫീൽഡ് മികച്ച വളർച്ചയാണ് നേടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 52 ശതമാനം വളർച്ചയാണ് റോയൽ എൻ‌ഫീൽഡിന് ഈ മാർച്ചിൽ‌ മാത്രം ലഭിച്ചത്. കമ്പനിയുടെ വിപണി വിഹിതം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ മോ‍ഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് എൻഫീൽഡ്. 200 സിസി മുതൽ 750 സിസി വരെയുള്ള സെഗ്മെന്റുകളിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായി എൻഫീൽ 600 സിസി ബൈക്ക് അടുത്ത വർഷം പുറത്തിറക്കും. പി61 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ബൈക്ക് ഹാർലിയുടേയും ട്രയംഫിന്റേയും ബൈക്കുകളുമായിട്ടാകും ഏറ്റുമുട്ടുക. 600 സിസി ട്വിൻ സിലിണ്ടർ എ‍ൻജിനുമായി എത്തുന്ന ബൈക്ക് തുടക്കത്തിൽ അമേരിക്കയിലും യൂറോപ്പിലുമാകും പുറത്തിറക്കുക.

കൂടാതെ ക്ലാസിക്കിന്റേയും തണ്ടർബേർഡിന്റേയും കരുത്തുകൂടിയ വകഭേദങ്ങളും കമ്പനി പുറത്തിറക്കുമെന്നാണ് അറിയുന്നത്. മിഡിൽ വെയിറ്റ് ബൈക്കുകളുടെ സെഗ്‍മെന്റിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി കൂടുതൽ ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത് എന്നാണ് അറിയുന്നത്. നേരത്തെ ക്ലാസിക്ക്, തണ്ടർബേർഡ് ബൈക്കുകളുടെ പുതിയ വകഭേദങ്ങൾ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.