Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്തുന്നു എൻഫീൽഡിന്റെ കിടിലൻ ബൈക്കുകൾ

Royal Enfield

അമേരിക്കൻ വാഹന നിർമാതാക്കളായ ഹാർലിയോടും ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫിനോടും മത്സരിക്കാൻ പുതിയ ബൈക്കുകളുമായി റോയൽ എൻഫീൽഡ് എത്തുന്നു. മിഡ് വെയ്റ്റ് വിഭാഗത്തിൽ ഹാർലിയുടേയും ട്രയംഫിന്റേയും ബൈക്കുകളോട് മത്സരിക്കുന്നതിനായി പുതിയ ബൈക്കിന്റെ പണിപ്പുരയിലാണ് എൻഫീൽഡ് എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ യുകെയിലെ റിസേർച്ച് ആന്റ് ഡെവലപ്മെന്റ് വിഭാഗം 600-650 സിസി ട്വിൻ സിലിണ്ടർ ബൈക്ക് വികസിപ്പിക്കാൻ ആരംഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

royal-enfield-himalayan Royal Enfield Himalayan

പൂർണ്ണമായും പുതിയ ടെക്നോളജികളോടെ തയ്യാറാക്കുന്ന ബൈക്ക് അടുത്ത വർഷം ആദ്യം വിപണിയിലെത്തും എന്നാണ് കരുതുന്നത്. പി61 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ബൈക്ക് ഇന്ത്യയിൽ മാത്രമല്ല ബ്രിട്ടനിലും അമേരിക്കയിലും പുറത്തിറക്കാനാണ് കമ്പനി പദ്ധതി. 200 സിസി മുതൽ 750 സിസി വരെയുള്ള വിഭാഗത്തിൽ ഒന്നാമനാകുക എന്നതാണ് റോയൽ എൻഫീൽ‌ഡ് ലക്ഷ്യവെയ്ക്കുന്നത്. ഒരു വിഭാഗത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ എല്ലാ വിഭാഗത്തിൽ സാന്നിധ്യം അറിയിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

royal-enfield-thunderbird Royal Enfield Thunderbird

റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ ടൂറർ ബൈക്കായ ഹിമാലയൻ അടുത്തിടെയാണ് കമ്പനി പുറത്തിറക്കിയത്. ഇന്നുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വ്യത്യസ്തനായ റോയൽ എൻഫീൽഡ് ബൈക്കാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. റോയൽ എൻഫീൽഡ് പുതിയതായി വികസിപ്പിച്ച 411 സി സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്നത്. 6500 ആർപിഎമ്മിൽ 24.50 ബിഎച്ച്പി കരുത്തും 4000–4500 ആർപിഎമ്മിൽ 32 എൻഎമ്മുമാണ് ടോർക്ക്. റോയൽ എൻഫീൽഡിന്റെ നിലവിലുള്ള ബൈക്കുകളുടെ ഘടകങ്ങള്‍ ഉപയോഗിക്കാതെയാണ് ഹിമാലയനെ നിർമ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.