Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ് ക്രോസിന്റെ വിലക്കുറവ് എസ് യു വികൾക്ക് ഭീഷണി

s-cross-and-competitors

മാരുതി തങ്ങളുടെ പ്രീമിയം എസ് യു വിയായ എസ് ക്രോസിന്റെ വില കുറച്ചിരിക്കുന്നു. 40000 രൂപ മുതൽ 2.05 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. മഹീന്ദ്ര ടി യു വി 300, റെനോ ഡസ്റ്റർ, ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങി കോംപാക്റ്റ് എസ് യു വി സെഗ്‍മെന്റിലെ വാഹനങ്ങൾക്കാണ് പ്രധാന ഭീഷണിയാകുന്നത്. കോംപാക്റ്റ് എസ് യു വിയല്ല ക്രോസ് ഓവറാണ് എസ് ക്രോസ് എന്ന് മാരുതി പറയുന്നുണ്ടെങ്കിലും ഇപ്പോൾ സെഗ്‍‍മെന്റിൽ ഏറ്റവും വില കുറഞ്ഞ എസി യു വികളിലൊന്നാണ് എസ് ക്രോസ്.

mahindra-tuv TUV 300

ഫിയറ്റിന്റെ സഹകരണത്തോടെ മാരുതി വികസിപ്പിച്ച എസ് ക്രോസിൽ 1.6 ലിറ്റർ മൾട്ടിജെറ്റ് എൻജിനും ഉപയോഗിക്കുന്നുണ്ട്. 1.6 ലിറ്റർ മൾട്ടി ജെറ്റ് എൻജിൻ ഇന്ത്യയിൽ ആദ്യം ഉപയോഗിക്കുന്ന വാഹനവും എസ് ക്രോസാണ്. വലിപ്പം കൊണ്ടും ഭംഗി കൊണ്ടും കോംപാക്റ്റ് എസ് യു വികളുടെ അടുത്തു നിൽക്കുന്ന എസ് ക്രോസിന് രണ്ട് ഡീസൽ എൻജിനുകളുണ്ട് എന്നത് പ്ലസ് പോയിന്റാണ്.

Ford EcoSport Ecosport

എസ് ക്രോസിന്റെ 1.3 ലിറ്റർ മോഡലിന് 40000 മുതല്‍ 60000 രൂപ വരെയും 1.6 ലിറ്റർ മോഡലിന് 2.05 ലക്ഷം രൂപ വരെയുമാണ് കുറച്ചത്. പുതുക്കിയ വിലയനുസരിച്ച് 7.79 ലക്ഷം മുതല്‍ 9.94 ലക്ഷം രൂപ വരെയാണ് 1.3 ലിറ്റര്‍ പതിപ്പുകള്‍ക്ക്. നേരത്തെ ഇത് 8.34 ലക്ഷം മുതല്‍ 10.75 ലക്ഷം വരെയായിരുന്നു. 1.6 ലിറ്റർ എൻജിൻ 9.94 ലക്ഷം മുതൽ 10.75 ലക്ഷം വരെയാണ് വില. നേരത്തെ ഇത് 11.99 മുതൽ 13. 74 വരെയായിരുന്നു. പുറത്തിറങ്ങി അഞ്ചു മാസത്തിനുള്ളിൽ എസ് ക്രോസിന്റെ 17000 യൂണിറ്റുകളാണ് ഇന്ത്യയിലാകെ വിറ്റുപോയത്.

Duster AWD Duster

1.3 ലിറ്റർ ‘ഡി ഡി ഐ എസ് 200’ എൻജിന് പരമാവധി 90 പി എസ് കരുത്തും 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. 1.6 ലിറ്റർ ‘ഡി ഡി ഐ എസ് 320’ എൻജിന്റെ പരമാവധി ശേഷിയാവട്ട 120 പി എസ് കരുത്തും 320 എൻ എം ടോർക്കുമാണ്. ശേഷി കുറഞ്ഞ എൻജിന് ലിറ്ററിന് 23.65 കിലോമീറ്ററാണു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത; ശേഷിയേറിയ എൻജിൻ ലിറ്ററിന് 22.07 കിലോമീറ്റർ ഇന്ധനക്ഷമത കൈവരിക്കുമെന്നാണു നിർമാതാക്കളുടെ അവകാശവാദം.