Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിന്റെ ഐ8 ഇനി ചുവപ്പ്

sachin-bmw-i8-red Photo Courtesy: Facebook

ബിഎംഡബ്ല്യുവിന്റെ ഹൈബ്രിഡ് വാഹനമായ ഐ 8 ന്റെ ഇന്ത്യയിലെ ആദ്യ ഉടമയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. നീല നിറത്തിൽ സച്ചിൻ സ്വന്തമാക്കിയ ഐ 8ന്റെ നിറം മാറ്റി ചുവപ്പാക്കിയിരിക്കുകയാണ് വാഹന പ്രേമിയായ ക്രിക്കറ്റ് ഇതിഹാസം. ഇതോടെ കസ്റ്റം പെയ്ന്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഐ 8 എന്ന ഖ്യാതിയും സച്ചിന്റെ കാറിന് സ്വന്തം. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ ഈ ഹൈബ്രിഡ് സ്പോർട്സ് കാറിന്റെ വില ഏകദേശം 2.3 കോടി രൂപയാണ്. ബിഎംഡബ്ല്യുവിന്റെ ബ്രാൻഡ് അമ്പാസിഡറായിരുന്ന സച്ചിൻ തന്നെയായിരുന്നു അന്ന് ഐ 8 പുറത്തിറക്കിയത്.

sachin--with--bmw-i8

ലോകത്തിലെ ഏറ്റവും മികച്ച ഹൈബ്രിഡ് സ്പോർട് കാറിൽ ഒന്നാണ് ഐ8. 2013 ആദ്യമായി പ്രദർശിപ്പിച്ച വാഹനം പുറത്തിറങ്ങുന്നത് 2015ലാണ്. ഇലക്ട്രിക് മോട്ടോറും 1.5 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനുമാണ് ഈ വാഹനത്തെ ചലിപ്പിക്കുന്നത്. ഈ എന്‍ജിന്റെ 231 കുതിരശക്തിയും ഇലക്ട്രിക് മോട്ടോറിന്റെ 131 കുതിരശക്തിയും ചേര്‍ന്ന് മൊത്തം 362 കുതിരശക്തിയും ഐ 8 ന് ഉണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ വേണ്ടതു വെറും 4.4 സെക്കന്‍ഡ് മാത്രം. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്റർ. 

Your Rating: