Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

568 കോടിയുടെ പറക്കും കൊട്ടാരം

skyacht-one Skyacht One

ശതകോടികൾ വില വരുന്ന ഉല്ലാസ നൗകകള്‍ കോടീശ്വരന്മാരുടെ ഇഷ്ടവാഹനമാണ്. ആഡംബരവും പഞ്ചനക്ഷത്ര സൗകര്യങ്ങളുമുള്ള നൗകകൾക്ക് പറക്കാൻകൂടി കഴിവുണ്ടായരുന്നെങ്കിലോ എന്ന് ആഗ്രഹിക്കുന്നവർ കുറവല്ല. പറക്കും യോട്ട് എന്ന പേരിൽ ഒരു വിമാനം പുറത്തിറക്കാൻ ഒരുങ്ങുകയാണ് സ്കൈയോട്ട് വൺ എന്ന കമ്പനി. 83 ദശലക്ഷം ഡോറളാണ് (ഏകദേശം 568 കോടി രൂപ) വിമാനത്തിന്റെ വില.

skyacht-one-3 Skyacht One

ഡിസ്നി എക്സിക്യൂട്ടീവും എക്സ്പിരിമെന്റൽ ഡിസൈനറും സോട്ടോ സ്റ്റുഡിയോയുടെ സ്ഥാപകനുമായ എഡി സോട്ടോയാണ് വിമാനത്തിന്റെ ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത്. പ്രമുഖ പ്രൈവറ്റ് ജെറ്റ് നിർമാതാക്കളായ എമ്പററിന്റെ ലൈനേജ്1000ഇ എന്ന വിമാനത്തിലാണ് ഈ അത്യാഡംബര സൗകര്യങ്ങൾ നൽകിയിരിക്കുന്നത്. മാസ്റ്റർ സ്യൂട്ട്, കോൺഫറൻ‌സ് ഹാൾ, ചാർട്ട്റൂം, മെയ്ൻ ക്യാബിൻ എന്നീ മുറുകളുണ്ട് വിമാനത്തിൽ.

4600 നോട്ടിക്കൽ‌ മൈൽ റേഞ്ചുള്ള വിമാനത്തിന്റെ യഥാർത്ഥ മോ‍ഡലിൽ 18 പേർ‌ക്ക് യാത്ര ചെയ്യാം. 1939 ൽ ജോർജ് വിത്തെൽ എന്ന കാലിഫോർണിയൽ കോടീശ്വരന് സ്വന്തമായുണ്ടായിരുന്ന പ്രൈവറ്റ് ജെറ്റായ തണ്ടർബേർഡിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് സ്കൈയോട്ട് നിർമിച്ചത്. വിമാനത്തിന്റെ ഇന്റീരിയർ ഏകദേശം പൂർണ്ണമായും കൈകൊണ്ട് നിർമിച്ചാതാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഇറ്റലിയിലെ ഡുകാൽ പാലസ് സ്റ്റുഡിയോയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് വിമാനത്തിന്റെ ഉൾഭാഗത്തെ ചിത്രപ്പണികൾ.

What if a Yacht Could Fly?