Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടുമുറ്റത്തു നിന്ന് പറന്നുയരും ഈ വിമാനം

electric-plane-1

നീളം കൂടിയ റൺവേ വേണ്ട. വിമാനത്താവളം ആവശ്യമില്ല. വിമാന ഇന്ധന വിലയെക്കുറിച്ചുള്ള ആശങ്കയും വേണ്ട. ഈ വിമാനം വീടിനു സമീപത്തെ പൂന്തോട്ടത്തിൽ നിന്നു പറന്നുയരും, ഇറങ്ങും. ജർമനിയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനിയായ ലിലും എവിയേഷനാണ് ഇലക്ട്രിക് വിമാനം വികസിപ്പിക്കുന്നത്. രണ്ടു പേർക്ക് യാത്ര ചെയ്യാവുന്ന ഈ വിമാനം ഹെലികോപ്ടറിനേക്കാൾ സുരക്ഷിതവും ശബ്ദം കുറഞ്ഞതുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. നിത്യജീവിതത്തിന് ആവശ്യമായ വിമാനം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇലക്ട്രിക് എൻജിനാണ് വിമാനത്തിനുള്ളത്.

electric-plane

ചെറിയ ഹെലികോപ്ടറിൽ ഉള്ള സൗകര്യങ്ങളെല്ലാം വിമാനത്തിലുമുണ്ട്. ഏതു പ്ലഗിൽ നിന്നും ബാറ്ററി ചാർജ് ചെയ്യാം. 2018 ൽ വിപണിയിലെത്തും. പ്രോട്ടോടൈപ്പ് പരീക്ഷണം വിജയകരമാണെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റു വിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിർമാണച്ചെലവ് കുറയും. കൂടാതെ പ്രവർത്തനച്ചെലവും കാര്യമായി കുറയ്ക്കാനാകുമെന്നും കരുതുന്നു. എവിടെയും ഇറക്കാൻ കഴിയുമെന്ന സ്ഥിതി ആകുമ്പോൾ, ഒരു കാർ പോലെ ഇതിന്റെ ഉപയോഗം മാറ്റിയെടുക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു.

മണിക്കൂറിൽ 400 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാവും എന്ന് കമ്പനി അവകാശപ്പെടുന്ന ചെറു വിമാനത്തിൽ 435 എച്ച്പി കരുത്തുള്ള എൻജിനാണ് ഉപയോഗിക്കുന്നത്. 600 കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് ഉയരാനാവും ഈ വിമാനത്തിന്. 500 കിലോമീറ്റർ വരെ വിമാനത്തിന് സഞ്ചരിക്കാനവും എന്നും കമ്പനി പറയുന്നു.

Your Rating: