Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റ്ലാന്റിക് കടന്ന് സോളർ വിമാനം സ്പെയിനിൽ

Spain Solar Plane

ഇന്ധനം തീർന്നുപോകുമോ എന്ന പേടി തെല്ലുമില്ലാതെ ആ വിമാനം സെവിയ്യയിൽ സുരക്ഷിതമായിറങ്ങി, 6,272 കിലോമീറ്റർ പിന്നിട്ട്. സൗരോർജം കൊണ്ടു മാത്രം പ്രവർത്തിക്കുന്ന സോളർ ഇംപൾസ് 2 എന്ന വിമാനം ന്യൂയോർക്കിൽനിന്ന് അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ മൂന്നുദിവസം പറന്നാണ് ഇന്നലെ പുലർച്ചെ സ്പെയിനിലിറങ്ങിയത്.

ഒറ്റ സീറ്റ് മാത്രമുള്ള വിമാനം ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽനിന്നു സെവിയ്യയിലെത്താൻ 71 മണിക്കൂറെടുത്തു. സൗരോർജത്താൽ പ്രവർത്തിക്കുന്ന വിമാനത്തിന്റെ ഒറ്റത്തവണയുള്ള ഏറ്റവും വലിയ യാത്രയാണിത്. ഈ വിമാനത്തിന്റെ ലോകപര്യടനത്തിന്റെ പതിനഞ്ചാം പാദത്തിലെ യാത്രയായിരുന്നു ഇത്.

മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലായിരുന്നു വിമാന യാത്ര. ഇതിന്റെ ചിറകുകളിൽ 17,0000 സൗരോർജ ഷെല്ലുകളാണു ഘടിപ്പിച്ചിട്ടുള്ളത്. സ്വിറ്റ്സ‌ർലൻഡുകാരായ ബെർട്രൻഡ് പിക്കാർഡ്, ആന്ദ്രേ ബോർഷ്ബെർഗ് എന്നിവരായിരുന്നു പൈലറ്റുമാർ.