Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറു തന്ന പണി പാട്ടാക്കി ഉടമസ്ഥൻ

rap-against-jeep-2

ആഗ്രഹിച്ചു മോഹിച്ചാണ് ഓസ്ട്രേലിയൻ സ്വദേശി ടെഗ് സീതി 2013 ജീപ്പ് ഗ്രാന്റ് ചെറോക്കി സ്വന്തമാക്കിയത്, അതും 60000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 28 ലക്ഷം രൂപ) മുടക്കി. എന്നാൽ മധുവിധു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ ചെറോക്കി ടെഗ്ഗുമായി ഉടക്കിത്തുടങ്ങി. സ്റ്റാർട്ടാകില്ല, ഇടയ്ക്കു നിന്നു പോകുന്നു തുടങ്ങിയ പ്രശ്നങ്ങൾ വേറെ.

rap-against-jeep

വാഹനവുമായി ജീപ്പ് ഷോറൂമിൽ പല വട്ടം പൊയെങ്കിലും നന്നാക്കി തിരിച്ചു വന്നാലും ചെറോക്കി പഴയപടി തന്നെ. പലതവണ കമ്പനിയിൽ പരാതിപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല. സഹികെട്ട ടെഗ് റാപ്പ് ഗാനം പുറത്തിറക്കിയിരിക്കുകയാണ്. ഐ മെയ്ഡ് എ മിസ്റ്റേക്ക് ഐ ബ്രോട്ട് എ ലമൺ ജീപ്പ് എന്നു തുടങ്ങുന്ന ഗാനമാണ് ടെഗ് പുറത്തിറക്കിയിരിക്കുന്നത്.

rap-against-jeep.-1

കൂടാതെ ഉപഭോക്താവിനെ സംരക്ഷിക്കാൻ അമേരിക്കയിലെപ്പോലെയുള്ള കർശന നിയമം ഓസ്ട്രേലിയയിലും വേണമെന്നും ടെഗ് പറയുന്നു. നിരവധി ആളുകളാണ് ജീപ്പുകൾ വാങ്ങി കുടുങ്ങിയിരിക്കുന്നത്. വാങ്ങി ആദ്യം ദിവസം തന്നെ കെട്ടിവലിച്ചുകൊണ്ടുപോകേണ്ടി വന്ന ഹതഭാഗ്യരുമുണ്ടെന്ന് ടെഗ് പറയുന്നു. ഡിസ്ട്രോയ് മൈ ജീപ്പ് എന്ന എഫ്ബി പേജും വെബ് സൈറ്റും ഓസ്ട്രേലിയയിലെ ജീപ്പ് വിരോധികൾ നിർമ്മിച്ചിട്ടുണ്ട്. ജീപ്പ് തകർക്കുന്ന നിരവധി വിഡിയോകളാണ് ഈ വെബ് സൈറ്റിലുള്ളത്. എന്തൊക്കെയായാലും ടഗിന്റെ വിഡിയോ യൂട്യൂബിലൂം സോഷ്യൽ മീഡിയയിലും വൈറൽ ആയിരിക്കുകയാണ് ഏകദേശം 20 ലക്ഷം ആളുകളാണ് ഒരാഴ്ച്ചകൊണ്ട് വിഡിയോ കണ്ടത്.

I Made A Mistake I Bought A Lemon Jeep song by Teggy