Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും 716 രൂപയ്ക്ക് നിങ്ങൾക്കും പറക്കാം

spicejet

ബഡ്ജറ്റ് വിമാന സർവ്വീസായ സ്പൈസ് ജെറ്റ് ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളുമായി രംഗത്ത്. ആഭ്യന്തര വിമാനയാത്ര നിരക്കുകൾക്കാണ് കമ്പനി വൻ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 716 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഡിസംബർ 31 വരെ ബുക്കു ചെയ്യുന്ന ടിക്കറ്റുകൾക്കാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുക. പുതുവർഷ ഓഫർ ആയാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 15-നും ഏപ്രിൽ 12- നും ഇടയിലുള്ള യാത്രകൾക്കാണ് ഇളവുകൾ‌ ബാധകം. ഡിസംബർ 31 അർധരാത്രി വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് കുറഞ്ഞ ചിലവിൽ വിമാനത്തിൽ പറക്കാൻ അവസരം. ഈ ഓഫറിലൂടെ എടുക്കുന്ന ടിക്കറ്റുകൾക്ക് റീഫണ്ടിംഗ് ഉണ്ടെന്നും അവ മാറ്റിയെടുക്കാവുന്നതാണെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. ട്രാവൽ ഏജന്റുകൾ വഴിയും, സ്പൈസ് ജെറ്റിന്റെ വെബ്സൈറ്റ് വഴിയും, സ്പൈസ് ജെറ്റിന്റെ മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.