Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പോളോ ടയേഴ്സിനു നോർത്ത് അമേരിക്കയിൽ പുതിയ സീനിയർ വൈസ് പ്രസിഡന്റ്

steven-smidlein

പ്രമുഖ ടയർനിർമാതാക്കളായ അപ്പോളോ ടയേഴ്സ് നോർത്ത് അമേരിക്കയിൽ പുതിയ സീനിയർ വൈസ് പ്രസിഡന്റായി സ്റ്റീവൻ സ്മിഡ്‌ലെയ്നിനെ നിയമിച്ചു. ന്യൂ ജഴ്സി ആസ്ഥാനമായാകും പുതിയ വൈസ് പ്രസിഡന്റ് പ്രവർത്തിക്കുക. അപ്പോളോ ടയേഴ്സിനു പുറമെ നോർത്ത് അമേരിക്കയിൽ വ്രെഡസ്റ്റെയ്ന്റെ ഉത്തരവാദിത്തവും സ്റ്റീവനുണ്ട്.

മൂന്നു പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള സ്റ്റീവൻ സ്മിഡ്‌ലെയ്നിന്റെ സേവനം നോർത്ത് അമേരിക്കയിൽ കമ്പനിയ്ക്കു കൂടുതൽ ഗുണപ്രദമാകുമെന്നു കരുതുന്നതായി അപ്പോളോ ടയേഴ്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ നീരജ് കൻവാഡ് പറയുന്നു. നോർത്ത് അമേരിക്കയിൽ ഇരു കമ്പനികളുടെയും മൂല്യവർധനവ് ഇതിലൂടെ നേടാനാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

ഓട്ടോമോട്ടിവ് മേഖലയിൽ വളരെ അനുഭവസമ്പന്നനാണ് സ്റ്റീവൻ സ്മിഡ്‌ലെയ്ന്‍. നിലവിൽ നോർത്ത് അമേരിക്കയിലെ പ്രമുഖ ടയർ നിർമാണ കമ്പനിയായ ഓ ഇ സെയിൽസ് ഡയറക്ടർ ആയിരുന്നു സ്റ്റീവൻ. ഡെയിംലർ ക്രിസ്‌ലർ കമ്പനിയുടെ കോർപറേറ്റ് ഡയറക്ടറായും സ്റ്റീവൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.