Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുൽത്താന്റെ സ്വർണ്ണ വിമാനം

golden-plane

സ്വർണ്ണം പൂശിയ കാറുകളേയും ബൈക്കുകളേയും കുറിച്ച് നാം ധാരാളം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. അറബി കോടീശ്വരന്മാരുടെ പ്രധാന ഹോബിയാണിത്. എന്നാൽ സ്വർണ്ണ വിമാനം കണ്ടിട്ടുണ്ടോ?. സ്വർണ്ണം പൂശിയ ഒന്നാന്തരം ബോയിങ് വിമാനം. എന്നാൽ കേട്ടോളൂ അത്തരത്തിലൊരു സ്വർണ്ണം പൂശിയ വിമാനമുണ്ട്. മലേഷ്യയിലെ ജോഹോർ പ്രവിശ്യയിലെ രാജാവ് സുൽത്താൻ ഇബ്റാഹിം ഇസ്മായിൽ ഇബ്നി അൽമർഹൂം സുൽത്താൻ ഇസ്കന്തർ അൽ ഹജിന്റെതാണീ സ്വർ‌ണ വിമാനം.

Read More: അംബാനിയുടെ കാറിന് 10 കോടിയായത് എന്തുകൊണ്ട്?

golden-plane-1

സ്വകാര്യ ആവശ്യങ്ങൾക്കായി സുൽത്താൻ സ്വന്തമാക്കിയ ബോയിങ് 737-800 വിമാനം സുൽത്താന് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്യുകയായിരുന്നു. എത്ര തുക മുടക്കിയാണ് സുൽത്താൻ വിമാനം സ്വന്തമാക്കിയത് എന്ന് കൃത്യമായ കണക്കില്ലെങ്കിലും 364 മുതൽ 600 കോടി രൂപ വരെ ചിലവായി എന്നാണ് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം രണ്ടു വർഷമെടുത്താണ് വിമാനത്തിന്റെ ഇന്റീരിയർ പൂർത്തിയാക്കിയത്.

25 മുതൽ 30 വരെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിന് തുടർച്ചയായി 10 മണിക്കൂർ പറക്കാനാവും. ഡൈനിങ് റൂം, ബെഡ്റൂം, ബാത്ത് റൂം എന്നിവ വിമാനത്തിലുണ്ട് 167 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് സുൽത്താന്റെ ആവശ്യപ്രകാരം 30 പേർക്ക് സഞ്ചരിക്കാവുന്ന ആഢംബര വിമാനമായി മാറ്റിയത്.

Read More: വിമാനം കത്തിയാൽ ആദ്യമെത്തണം!

truck2

നേരത്തെ ലക്ഷ്വറി ട്രക്ക് നിർമിച്ച് സുൽ‌ത്താൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ഡബിൾ ബെഡ്, കിച്ചൺ, ഫ്രിഡ്ജ്, ആറ് ക്യാമറകളുള്ള സിസിടിവി സിസ്റ്റം, രണ്ട് വലിയ ടെലിവിഷൻ സ്ക്രീനുകൾ, വിലയേറിയ കല്ലുകൾ പതിച്ച സീറ്റുകൾ തുടങ്ങിയ സന്നാഹങ്ങളുള്ള ട്രാക്കിന്റെ സീറ്റുകൾ സ്വർണ്ണ നൂലുകൊണ്ടാണ് തുന്നിയിരിക്കുന്നത്.  

Your Rating: