Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായുകൊണ്ടോടുന്ന പ്ലാസ്റ്റിക് കാർ

super-awesome-micro-project-lego-car

കെട്ടിടങ്ങളും വാഹനങ്ങളും ഉണ്ടാക്കാവുന്ന പ്ലാസ്റ്റിക് കട്ടകൾകൊണ്ടു കൂട്ടുകാർ കളിക്കാറില്ലേ? ലെഗോ ബ്ലോക്ക്സ് എന്നാണിവ അറിയപ്പെടുന്നത്. ഇത്തരം ലെഗോ ബ്ലോക്ക്സ് ഉപയോഗിച്ച് ഒരു കാർ ഉണ്ടാക്കി ഓടിച്ചാലോ! മേശപ്പുറത്തല്ല, റോട്ടിൽ. ഈ കാർ വെറും വായു ഉപയോഗിച്ചാണ് ഓടുന്നതെങ്കിലോ! അത്ഭുതംകൊണ്ട് വാ പൊളിക്കണ്ട. സംഭവം നടന്നതാണ്. ഓസ്ട്രേലിയയിലെ മെൽബണിലാണ് ഈ പ്ലാസ്റ്റിക് കാർ ഉണ്ടാക്കിയത്. അഞ്ചുലക്ഷത്തിലേറെ ലെഗോ കട്ടകൾ വേണ്ടിവന്നു ഇതുണ്ടാക്കാൻ. സ്റ്റീവ് സമ്മാർട്ടിനോ എന്ന ഓസ്ട്രേലിയക്കാരനും റുമാനിയക്കാരനായ എൻജിനിയർ റൗളും ചേർന്നാണ് കാർ നിർമിച്ചത്. രണ്ടു പേരും പരിചയപ്പെട്ടത് ഇന്റർനെറ്റിലൂടെ.

Life Size Lego Car Powered by Air

വായുവാണ് കാറിന്റെ മുഖ്യ ഇന്ധനം. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ ഓടും ഇവൻ. കാറിന്റെ മുഖ്യഭാഗങ്ങൾ പരിചയപ്പെടാം: വായു ഊർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന നാല് എൻജിനുകളാണ് പ്രധാനം. കൂടാതെ 256 പിസ്റ്റണുകളുണ്ട്. ഇവയെല്ലാം ലെഗോ കട്ടകൾകൊണ്ടുണ്ടാക്കിയവ. ചക്രങ്ങളൊഴികെ എല്ലാ ഭാഗങ്ങളും ഇത്തരത്തിൽ നിർമിച്ചതാണ്. ജനങ്ങളിൽനിന്നു ധനസഹായം സ്വീകരിക്കുന്ന ക്രൗഡ് ഫണ്ടഡ് പദ്ധതിയായാണ് നിർമാണം. സൂപ്പർ ഓസം മൈക്രോ പ്രോജക്ട് എന്ന പദ്ധതിയുടെ കീഴിൽ 18 മാസം കൊണ്ടു കാർ നിർമാണം പൂർത്തിയായി. പക്ഷേ, ഈ കാർ തുടർന്നു നിർമിക്കാൻ നിർമാതാക്കൾക്കു താൽപര്യമില്ലെന്നാണ് അറിയുന്നത്. ശോ, അപ്പോൾ ആ കട്ടക്കാറ് വാങ്ങാനാവില്ലെന്നു സാരം.