Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിൺ ഡെയർ റാലി: സുരേഷ് റാണയും പർമീന്ദർ താക്കൂറും ജേതാക്കള്‍

dakshin-dare-winners

പനാജി: മാരുതി ദക്ഷിൺ ഡെയർ റാലിയുടെ എട്ടാം പതിപ്പിൽ സുരേഷ് റാണയും പർ‌മീന്ദർ താക്കുറും ജേതാക്കൾ. ബെംഗളൂരുവിൽ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച റാലി, കൂർഗിലെ ചതുപ്പുനിലങ്ങളിലൂടെയും ഹൊസദുർഗയിലെ കാറ്റാടിപ്പാടങ്ങളിലൂടെയും ഷിമോഗയിലെ സമതലങ്ങളിലൂടെയും കാർവാറിലെ കടൽത്തീരങ്ങളിലൂടെയും സഞ്ചരിച്ചാണ് ഗോവയിലെത്തിയത്.

dakshin-dare-winners-1

അൾട്ടിമേറ്റ് കാർ കാറ്റഗറിയിൽ സുരേഷ് റാണയും സഹഡ്രൈവർ പർമീന്ദർ താക്കൂറും വിജയകിരീടം ചൂടി. എൻഡുറൻസ് കാർ കാറ്റഗറിയിൽ ഗണേശ് മൂർത്തിയും നാഗരാജനും മുന്നിലെത്തിയപ്പോൾ അൾട്ടിമേറ്റ് ബൈക്ക് കാറ്റഗറിയിൽ ടി.നടരാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ മത്സരാർത്ഥികളുടെ പങ്കാളിത്തമാണ് ഇൗ വർഷത്തെ റാലിയെ ശ്രദ്ധേയമായത്. വിവിധ ഗണങ്ങളിലായി 190 മത്സരാർത്ഥികളാണ് ഇത്തവണ മാറ്റുരച്ചത്, അതിൽത്തന്നെ 16 പേർ സ്ത്രീകളും ഉൾപ്പെടുന്നു. അൾട്ടിമേറ്റ് കാർ കാറ്റഗറിയിൽ മത്സരിച്ച ബാനി യാദവും പങ്കജ് റായിയുമാണ് മികച്ച പ്രകടനം കാഴ്ച വച്ച സ്ത്രീ മത്സരാർത്ഥികൾ.

ഇവർ വിജയികൾ

അൾട്ടിമേറ്റ് കാർ കാറ്റഗറി

സുരേഷ് റാണ, പർമീന്ദർ താക
സന്ദീപ് ശർമ, കരൺ ആര്യ

അൾട്ടിമേറ്റ് ബൈക്ക് കാറ്റഗറി

ടി.നടരാജ്
ഫെബിൻ ജോസ്

എൻഡുറൻസ് കാറ്റഗറി

ഗണേശ് മൂർത്തി, ടി. നാഗരാജൻ
രഘുനന്ദൻ, എം.പ്രകാശ്