Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾട്ടോയുടെ പെർഫോമൻസ് കാർ

alto works front

ഇന്ത്യയിലും ജപ്പാനിലുമടക്കം പല കാർ വിപണികളിലേയും ബജറ്റ് കാറാണ് ഓൾട്ടോ. സാധാരണക്കാരുടെ കാർ മോഹങ്ങളെ പൂവണിയിക്കുന്ന ഓള്‍ട്ടോയ്ക്ക് ഹൈ പെർഫോമൻസ് വേർഷനുമായി എത്തിയിരിക്കുന്നു സുസുക്കി. ജപ്പാനിൽ പുറത്തിറങ്ങിയിരിക്കുന്ന ഹൈ പെർഫോമൻസ് ഓൾടോയുടെ പേര് സുസുക്കി ഓൾട്ടോ വർക്സ്.

alto works backside

കഴിഞ്ഞ വർഷം നടന്ന 44-ാമത് ടോക്കിയോ ഓട്ടോഷോയിൽ ഓൾട്ടോ ഹൈ പെർഫോമൻസ് കാറിന്റ കൺസെപ്റ്റ് സുസുക്കി പ്രദര്‍ശിപ്പിച്ചിരുന്നു. ടർബോ ചാർഡിഡ് എഞ്ചിനാണ് സുസുക്കി ഓൾട്ടോ വർക്സിൽ ഉപയോഗിച്ചിരിക്കുന്നത്. 660 സിസി മൂന്ന് സിലിണ്ടർ എൻജിൻ 63.12 ബിഎച്ച്പി കരുത്തും 10.23 കെജിഎം ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളുണ്ട് കാറിന്.

alto works

ബ്ലാക്ക് തീമിലുള്ള ഇന്റീരിയർ പുതുതലമുറ ഇൻഫോടൈൻമെന്റ് സിസ്റ്റവും, റെക്കാറോയുടെ സീറ്റുകളും കൺസെപ്റ്റിന് സുസുക്കി നൽകിയിട്ടുണ്ട്. പുറമേ പത്ത് സ്പോക്ക് ബ്ലാക്ക് അലോയ് വീലുകളും പ്രൊജക്റ്റർ ഹെഡ്​ലാമ്പും വർക്ക്സ് ഓൾട്ടോയുടെ ബാഡ്ജിങ്ങുമെല്ലാം മികച്ച സ്റ്റൈലാണ് കാറിന് നൽകുന്നത്. കഴിഞ്ഞ വർഷം സുസുക്കി പുറത്തിറക്കിയ ഓൾട്ടോ ടർബോ ആർഎസ് കൺസെപ്റ്റിലും ഇതേ എൻജിൻ തന്നെയായിരുന്നു ഉപയോഗിച്ചത്. ജപ്പാനിൽ മാത്രം വിൽപ്പനയുള്ള മോഡലിന്റെ 1,509,840 യെന്നാണ്( ഏകദേശം 8.30 ലക്ഷം രൂപ)