Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയബൂസയുടെ വില രണ്ട് ലക്ഷം കുറയും

hayabusa-2 Suzuki Hayabusa

ലോകത്തിലെ ഏറ്റവും വേഗതയുള്ള പ്രൊ‍ഡക്ഷൻ ബൈക്കാണ് സുസുക്കി ഹയബൂസ. 1999 വിപണിയിലെത്തിയ ഹയബൂസ വളരെ പെട്ടന്നു തന്നെ സൂപ്പർബൈക്ക് പ്രേമികളുടെ ഇഷ്ട ബൈക്കായി മാറി. ഹയബുസയുടെ ഇന്ത്യൻ ആരാധകർക്കൊരു സന്തോഷ വാർത്ത. ബൈക്കിന്റെ വില രണ്ടു ലക്ഷം രൂപ കുറയുന്നു.

hayabusa-1 Suzuki Hayabusa

2016 ഹയബൂസ ഇന്ത്യയിൽ അസംബിൽ ചെയ്യുന്നതുകൊണ്ടാണ് വില കുറയുന്നത്. രണ്ട് ലക്ഷം രൂപവരെ വിലകുറയും എന്നാണ് കരുതുന്നത്. സുസുക്കിയുടെ മനേസർ നിർമാണ ശാലയിലാകും വാഹനം അസംബിൾ ചെയ്യുന്നത്. ഏകദേശം 16 ലക്ഷം രൂപയാണ് നിലവിൽ ഹയബൂസയുടെ എക്സ്ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ബൈക്കുകള്‍ക്ക്‌ വില്‍പന വര്‍ധിച്ചു വരുന്ന സാഹചര്യം മുന്നില്‍ക്കണ്ടാണ്‌ സുസൂക്കിയുടെ നീക്കം.

hayabusa Suzuki Hayabusa

ഘടകഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച്‌ അസംബിൽ ചെയ്യുന്നതു വഴി ലഭിക്കുന്ന നികുതിയിളവ് കൊണ്ടാണ് വാഹനത്തിന്റെ വില കുറയുന്നത്. 1999 ൽ വിപണിയിലെത്തിയ ഹയബൂസ സൂസിക്കിയുടെ ഫ്ലാഗ്ഷിപ്പ് സൂപ്പർബൈക്കാണ്. ബൈക്കിന്റെ 1340 സിസി എൻജിൻ 9500 ആർപിഎമ്മിൽ 197 സിസി കരുത്തും 7200 ആർപിഎമ്മിൽ 155 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.

Your Rating: