Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ മോട്ടോഴ്സിന് 5000 ബസിന്റെ ഓർഡർ

tata-starbus

ടാറ്റ മോട്ടോഴ്സിന് 5000 ബസ്സുകളുടെ ഓർഡർ. 25 സംസ്ഥാന/നഗര ട്രാൻസ്പോർട്ട് കമ്പനികളിൽ‌ നിന്നാണ് ടാറ്റയ്ക്ക് 5000 ബസ്സുകളുടെ ഓര്‍ഡര്‍ ലഭിച്ചത്. 2016–17 വർഷംതന്നെ ഓർഡറുകൾ പ്രകാരമുള്ള ബസുകൾ നിർമിച്ചു നൽകുമെന്ന് ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടർ രവി പിഷാരടി അറിയിച്ചു. പുറത്തിറക്കുന്നവയിൽ 1500 എണ്ണം ഹൈടെക് ബസുകളാണ്. ധാർവാഡ്, ലക്നൗ, ഗോവ പ്ലാന്റുകളിലാകും ഇവയുടെ നിർമാണം.

tata-bus

ടാറ്റാ മോട്ടോഴ്‌സിന്റെ കഴിഞ്ഞ വര്‍ഷത്തെ ഓര്‍ഡറിനെക്കാള്‍ 80 ശതമാനം വര്‍ദ്ധിച്ച ഓര്‍ഡറാണിത്. നൂതന സാങ്കേതികത, സുരക്ഷാ സംവിധാനങ്ങള്‍, വിവരസാങ്കേതികത എന്നിവയടങ്ങിയ ബസ്സുകളാണ് എസ്ടിയു-ന്റെ നിര്‍ദ്ദേശപ്രകാരം ടാറ്റാ മോട്ടോഴ്‌സ് തയ്യാറാക്കുന്നത്. ജിപിഎസ് ലഭ്യമാകുന്ന ഓണ്‍ ബോര്‍ഡ് ഇന്റെലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, ഇലക്ട്രോണിക് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വഴിയുള്ള പബ്ലിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സിസിടിവി കാമറകള്‍, വൈഫൈ, സ്മാര്‍ട്ട് മള്‍ടി ബോര്‍ഡ് ടിക്കറ്റിംഗ്, ഓണ്‍ ബോര്‍ഡ് ഡയഗ്നോസ്റ്റിക് സംവിധാനങ്ങള്‍ എന്നിങ്ങനെയുടെ നൂതന സംവിധാനങ്ങളുമായാണ് ടാറ്റയുടെ ബസ് പുറത്തിറങ്ങുക.

കൂടാതെ യാത്രക്കാരുടെ മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി എസി, എച്ച്‌വിഎസി, എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, ലോവര്‍ എന്‍വിഎച്ച്(നോയ്‌സ്, വൈബ്രേഷന്‍, ഹാര്‍ഷ്‌നെസ്സ്) സിസ്റ്റം, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സെറ്റപ്പ്, വീതി കൂടിയ പാസേജ് വേ, വിന്‍ഡോ പാനുകള്‍ എന്നിവയ്ക്കു പുറമെ വീതി കൂടിയതും താഴ്ന്നതുമായ ഡോറുകള്‍ തുടങ്ങിയ സവിശേഷതകളും ഈ ബസ്സുകള്‍ക്കുണ്ടാകും.