Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ ‘ഹെക്സ’ ജനുവരിയിൽ; ബുക്കിങ് തുടങ്ങി

tata-hexa ടാറ്റ ഹെക്സ

ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള പ്രീമിയം ക്രോസോവറായ ‘ഹെക്സ’ അടുത്ത വർഷം ആദ്യം വിൽപ്പനയ്ക്കെത്തും. ഇതിനു മുന്നോടിയായി രാജ്യത്തെ ടാറ്റ ഡീലർഷിപ്പുകൾ ‘ഹെക്സ’യ്ക്കുള്ള ബുക്കിങ്ങുകളും സ്വീകരിച്ചു തുടങ്ങി. 5,000 രൂപ അടച്ചു വാഹനം ബുക്ക് ചെയ്യുന്നവർക്ക് 2017 ജനുവരി അവസാനത്തോടെ പുതിയ ‘ഹെക്സ’ കൈമാറുമെന്നാണു വാഗ്ദാനം. കൂടാതെ 2017 മോഡൽ വാഹനമാവും ലഭിക്കുകയെന്നും ഡീലർമാർ ഉറപ്പു നൽകുന്നുണ്ട്.

ആറും ഏഴും സീറ്റോടെ വിപണിയിലുണ്ടാവുമെന്നു കരുതുന്ന ‘ഹെക്സ’യ്ക്ക് സാങ്കേതികവിഭാഗത്തിൽ ‘ആര്യ’യോടാണു സാമ്യമേറെ. കാഴ്ചയിൽ എം പി വിയുടെ പകിട്ടേകാൻ ദൃഢതയുള്ള ബോഡി ക്ലാഡിങ്, 19 ഇഞ്ച് അലോയ് വീൽ, 235 സെക്ഷൻ ടയർ എന്നിവയൊക്കെയായാവും ‘ഹെക്സ’യുടെ വരവ്. ലക്ഷ്യമിടുന്നതു പ്രീമിയം വിഭാഗമായതിനാൽ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ വിട്ടുവീഴ്ചയ്ക്കില്ലെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു.

മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭിക്കുന്ന ‘ഹെക്സ എക്സ് ഇ’യിൽ 150 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിനൊപ്പം അഞ്ചു സ്പീഡ് ട്രാൻസ്മിഷനാവും ഇടംപിടിക്കുക. മുന്നിൽ ഇരട്ട എയർബാഗ്, പവർ ഫോൾഡിങ് വിങ് മിറർ, റിമോട്ട് സെൻട്രൽ ലോക്കിങ്, പ്രൊജക്ടർ ഹെഡ്ലാംപ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, ആറു സ്പീക്കർ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കൂൾഡ് ഗ്ലൗ ബോക്സ്, ടിൽറ്റ് സ്റ്റീയറിങ് എന്നിവയുമുണ്ടാവും.

ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ‘ഹെക്സ എച്ച് എമ്മി’നു കരുത്തേകുക ‘വാരികോർ 400’ എൻജിനാവും; 156 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ആറു സ്പീഡ് മാനുവൽ/ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗീയർബോക്സ്. റിവേഴ്സ് പാർക്കിങ് സെൻസർ, ഹീറ്റഡ് വിങ് മിറർ, ഡീ ഫോഗർ സഹിതം റിയർ വൈപ്പർ, മൂന്നു സൂപ്പർ ഡ്രൈവ് മോഡ്, ക്രമീകരിക്കാവുന്ന ഇന്റീരിയർ ലൈറ്റിങ്, ബ്ലൂടൂത്ത്, ഓക്സിലറി, ഐ പോഡ് കണക്ടിവിറ്റിയോടെ എട്ടു സ്പീക്കർ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഇമേജ് വ്യൂവർ സഹിതം യു എസ് ബി ആൻഡ് എസ് ഡി കാർഡ് വിഡിയോ പ്ലേബാക്ക്, വോയ്സ് കമാൻഡ് റെക്കഗ്നീഷൻ, ബോഡി കളേഡ് റിയർവ്യൂ മിറർ — ഡോർ ഹാൻഡിൽ എന്നിവയും ഈ ‘ഹെക്സ’യിലുണ്ടാവും.

‘വാരികോർ 400’ എൻജിനുള്ള മുന്തിയ വകഭേദമായ ‘ഹെക്സ എക്സ് ടി’യിൽ ഫോർ ബൈ ടു ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയും ഫോർ ബൈ ഫോർ മാനുവൽ ട്രാൻസ്മിഷനോടെയുമാണ് എത്തുക. സൈഡ് കർട്ടൻ, സൈഡ് എയർബാഗ്, റോളോവർ മിറ്റിഗേഷനോടെ ഇ എസ് പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് — ഹിൽ ഡിസന്റ് കൺട്രോൾ, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, റിവേഴ്സ് പാർക്കിങ് കാമറ, ക്രൂസ് കൺട്രോൾ, ബ്ലൂടൂത്ത്, ഓക്സിലറി, ഐ പോഡ് കണക്ടിവിറ്റിയോടെ 10 സ്പീക്കർ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഓട്ടമാറ്റിക് ഹെഡ്ലാംപ്, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, ക്ലൈമറ്റ് കൺട്രോൾ, ലതർ സീറ്റ്, ലതർ പൊതിഞ്ഞ സ്റ്റീയറിങ് വീൽ, 19 ഇഞ്ച് ലോയ് വീൽ, ഡേടൈം റണ്ണിങ് ലാംപ് തുടങ്ങിയവയൊക്കെ ഈ ‘ഹെക്സ’യിലുണ്ടാവും.

Your Rating: