Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ ഹെക്സ അടുത്ത മാസം

tata-hexa-1 Tata Hexa

ടിയാഗോയിലൂടെ വിപണിയിൽ നേടിയ വിജയം ആവർത്തിക്കാൻ ടാറ്റ പുതിയ ക്രോസ് ഓവറുമായി എത്തുന്നു. ടാറ്റ കുറച്ചു നാളുകൾക്ക് മുമ്പ് പുറത്തിറക്കിയ ക്രോസ്ഓവർ ആര്യയ്ക്ക് സാധിക്കാതെ പോയത് സാധ്യമാക്കാൻ പുറത്തിറക്കുന്ന വാഹനമാണ് ഹെക്സ. സ്റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ആര്യയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ടാറ്റയുടെ ഈ ക്രോസ് ഓവർ ഒക്ടോബർ അവസാനം വിപണിയിലെത്തും.

Read More: ബുള്ളറ്റിന് ഭീഷണിയാകാൻ യു എം

tata-hexa-4 Tata Hexa

ആര്യയുടെ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഹെക്സയുടേയും നിർമാണം. എന്നാൽ പ്ലാറ്റ്ഫോം ഒന്നാണെന്നതൊഴിച്ചാൽ രൂപത്തിൽ കാര്യമായ സാദൃശ്യങ്ങളില്ല. വലിയ പുതിയ ടാറ്റാ ഗ്രില്ലും എയർ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രൈപ്പുകളും പരമ്പരാഗത ടാറ്റ മുഖത്തിൽ നിന്ന് ഒരു മാറ്റം നൽകുന്നു. കൂടാതെ പ്രൊജക്ടർ ഹെഡ്‌ലാപുകൾ. ഡേ ടൈം റണ്ണിങ് ലാംപ്സ്. വശങ്ങളിൽ വീൽ ആർച്ചുകൾ മുതൽ വലിയ ബോഡി ക്ലാഡിങ് വരെ ഉണ്ട്. അഞ്ചു സ്പോക്ക് 19 ഇഞ്ച് അലോയ് വീലുകളായിരിക്കും ഹെക്സയിൽ എന്നാണ് സൂചന.

Read More: ഡബിൾ ‍ഡക്കർ ട്രെയിൻ കേരളത്തിലേക്ക്

tata-hexa-3 Tata Hexa

മഹീന്ദ്ര എക്സ്‌യുവി, മഹീന്ദ്ര സ്കോർപ്പിയോ ടൊയോട്ട ഇന്നോവ തുടങ്ങിയ വാഹനങ്ങളോട് ഏറ്റുമുട്ടാനെത്തുന്ന ഹെക്സക്ക് ആറു സീറ്റുകളാണ്. മൂന്നിലും നടുവിലും ക്യാപ്റ്റൻ സീറ്റുകൾ. എല്ലാ യാത്രക്കാർക്കും എ സി വെൻറ്. ഡൈക്കോർ സീരീസിനെക്കാൾ സാങ്കേതിക മികവുള്ള വാരികോർ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 4000 ആർപിഎമ്മിൽ 154 ബിഎച്ച്പി കരുത്തും 1700 മുതൽ 2700 വരെ ആർപിഎമ്മിൽ 400 എൻ എം ടോർക്കുമുണ്ട്.

Read More: ജീപ്പ് റെനഗേഡ് ഉടൻ

tata-hexa-2 Tata Hexa

ആറു സ്പീഡ് മാനുവൽ, ഒാട്ടമാറ്റിക് ട്രാൻസ്മിഷൻ. മൾട്ടി ടെറൈൻ ഡ്രൈവ് മോ‍ഡിൽ ഒാട്ടൊ, കംഫർട്ട്, ഡൈനാമിക്, റഫ് റോഡ് മോഡുകളുണ്ട്. പ്രീമിയം എസ്‌യുവി എന്ന പേരിലെത്തുന്ന വാഹനത്തിന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസറിങ് വൈപ്പറുകൾ, പ്രൊജക്റ്റർ ഹെഡ്‌ലാമ്പ് എന്നിവയുണ്ടാകും. 13 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.