Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ മോട്ടോഴ്സ് വാഹന പരിശോധനാ ക്യാംപ് 11 മുതൽ

tata-tiago-test-drive-13

ടാറ്റ മോട്ടോഴ്സ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ വാഹന പരിശോധനാ ക്യാംപിന് വെള്ളിയാഴ്ച (11) തുടക്കമാവും. ഈ 17 വരെ തുടരുന്ന ക്യാംപിൽ യാത്രാവാഹനങ്ങളും യൂട്ടിലിറ്റി വാഹനങ്ങളുമാണു കമ്പനി പരിശോധിക്കുക; രാജ്യത്തെ 281 നഗരങ്ങളിലെ 527 വർക്ക്ഷോപ്പുകളും ക്യാംപിൽ പങ്കാളിയാവുമെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു. സമഗ്രമായ 40 പോയിന്റ് പരിശോധനയ്ക്കൊപ്പം വിവിധ ഇളവുകളും ആനുകൂല്യങ്ങളും കമ്പനി ഈ ക്യാംപിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉപയോക്താക്കളുടെ സംതൃപ്തിയിൽ വിൽപ്പന, വിൽപ്പനാന്തര സേവനങ്ങൾക്കുള്ള പ്രസക്തിയും പ്രാധാന്യവും പരിഗണിച്ചാണു ദേശീയതലത്തിൽ ഈ മെഗാ സർവീസ് ക്യാംപ് സംഘടിപ്പിക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് കസ്റ്റമർ സപ്പോർട്ട് മേധാവി ദിനേഷ് ഭാസിൻ വിശദീകരിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 5.80 ലക്ഷത്തോളം കാറുകൾ ഇത്തരം ക്യാപുകളിൽ സർവീസ് ചെയ്തു നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം നടപടികളിലൂടെ ജെ ഡി പവർ 2016 സിൻഡിക്കേറ്റ് കസ്റ്റമർ സർവീസ് ഇൻഡക്സ് സ്റ്റഡിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കമ്പനിക്കു കഴിഞ്ഞു. യാത്രാവാഹന വിഭാഗത്തിൽ ആദ്യ മൂന്നു ബ്രാൻഡുകളിലൊന്നായി മാറുകയാണു ടാറ്റ മോട്ടോഴ്സിന്റെ ലക്ഷ്യം; ഇതിൽ വാഹന സർവീസിങ്ങിനു നിർണായക പങ്കുണ്ടെന്നു ഭാസിൻ അഭിപ്രായപ്പെട്ടു.

ജെ ഡി പവർ 2016 സിൻഡിക്കറ്റ് കസ്റ്റമർ സർവീസ് ഇൻഡക്സ് പഠന പ്രകാരം സർവീസ് ഇനിഷ്യേഷൻ, സർവീസ് അഡ്വൈസർ, സർവീസ് ഫസിലിറ്റി, വെഹിക്കിൾ പിക് അപ്, സർവീസ് ക്വാളിറ്റി എന്നീ അഞ്ചു മേഖലകളിൽ ടാറ്റ മോട്ടോഴ്സ് പുരോഗതി രേഖപ്പെടുത്തിയിരുന്നു.
ക്യാംപിൽ വാഹനം സൗജന്യമായി പരിശോധിക്കുന്നതിനു പുറമെ വിവിധ അനുബന്ധ ഘടക നിർമാതാക്കളുടെ സഹകരണത്തോടെ അക്സസറി, ലൂബ്രിക്കന്റ് വിലയിലും മൂല്യ വർധിത സേവനങ്ങളിലും 10% കിഴിവും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ യഥാർഥ സ്പെയർ പാർട്സ് വിലയിലും ലേബർ ചാർജിലും 20% ഇളവും ലഭ്യമാണ്.
 

Your Rating: