Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈറ്റല്ല, ഇൻഡിക്കയുടെ പകരക്കാരൻ സീക്ക

tata-zica-hatchback

ഇൻഡിക ഇ വി ടുവിന്റെ പകരക്കാരനായി പുതുവർഷത്തിൽ പുറത്തെത്തുന്ന പുത്തൻ ഹാച്ച്ബാക്കിനു ടാറ്റ മോട്ടോഴ്സ് ഔദ്യോഗിക നാമകരണം നടത്തി. ഇതുവരെ ‘കൈറ്റ്’ എന്ന പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്ന കാറിനെ ടാറ്റ മോട്ടോഴ്സ് വിളിക്കുക ‘സിക്ക’ എന്നാവും. കമ്പനിയുടെ ബ്രാൻഡ് അംബാസഡറും ഫുട്ബോൾ താരവുമായ ലയണൽ മെസ്സിക്കൊപ്പമുള്ള പുതിയ പരസ്യത്തിലാണു കാറിന്റെ പേരും അനാവൃതമാകുന്നത്. ഹാച്ച്ബാക്കിന്റെ പ്രകടനക്ഷമത വ്യക്തമാക്കുന്ന, ‘സിപ്പി കാർ’ എന്നതിന്റെ ആദ്യാക്ഷരണങ്ങൾ സംയോജിപ്പിച്ചാണത്രെ കമ്പനി ‘സിക്ക’ എന്ന പേരു കണ്ടെത്തിയത്.

tata-zica-hatchback1

‘ഹ്യുമാനിറ്റി ലൈനും’ സ്മോക്ഡ് ഹെഡ്ലാംപുമൊക്കെയായി പുത്തൻ മുഖത്തോടെയാണു ടാറ്റ ‘സിക്ക’യുടെ വരവ്. ‘എക്സ് ഒ’ പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിച്ച പുതിയ കാറിന് കാഴ്ചയിൽ ‘ഇൻഡിക്ക’യോടുള്ള സാമ്യം പൂർണമായും അകലുന്നില്ലെങ്കിലും പിൻഭാഗം തീർത്തും വ്യത്യസ്തമാണ്. ‘നാനോ’യ്ക്കായി ഗുജറാത്തിലെ സാനന്ദിൽ സ്ഥാപിച്ച നിർമാണശാലയിൽ നിന്നാവും ‘സിക്ക’ പുറത്തെത്തുകയെന്നും ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. മിക്കവാറും അടുത്ത മാസം തന്നെ കാറിന്റെ ഔപചാരികമായ അരങ്ങേറ്റവും പ്രതീക്ഷിക്കാം.

tata-kite-grille

ഡീസൽ വിഭാഗത്തിൽ പുതിയ 1,050 സി സി, മൂന്നു സിലിണ്ടർ എൻജിനാണു ‘സിക്ക’യ്ക്കു കരുത്തേകുക; പരമാവധി 64 ബി എച്ച് പി കരുത്തും 140 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിലവിൽ ‘ബോൾട്ടി’നു കരുത്തേകുന്ന 1.2 ലീറ്റർ, റെവോട്രോൺ എൻജിൻ തന്നെയാവും പെട്രോൾ ‘സിക്ക’യിൽ ഇടം നേടുക. പരമാവധി 88.7 ബി എച്ച് പി കരുത്തും 140 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, എഫ് ട്രോണിക് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകളാവും ‘സിക്ക’യിലെ ട്രാൻസ്മിഷൻ സാധ്യതകൾ. എൻട്രി ലവൽ കാറായ ‘നാനോ’യ്ക്കും ഹാച്ച്ബാക്കായ ‘ബോൾട്ടി’നുമിടയിലാവും ‘സിക്ക’യുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഹ്യുണ്ടായ് ‘ഗ്രാൻഡ് ഐ 10’, മാരുതി സുസുക്കി ‘സെലേറിയൊ’തുടങ്ങിയവയോടാവും ‘സിക്ക’യുടെ പോരാട്ടം. വില സംബന്ധിച്ചു വ്യക്തതയില്ലെങ്കിലും 3.5 ലക്ഷം മുതൽ 5.5 ലക്ഷം രൂപ വരെ മുടക്കിയാൽ ‘സിക്ക’യുടെ വിവിധ വകഭേദങ്ങൾ ലഭിക്കുമെന്നാണു സൂചന.

Presenting the name of the next big thing - Zica from Tata Motors

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.