Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ ചെറു സെഡാൻ ടിഗോർ

tata-kite-5 Tata Tigor

ക്രോസ് ഓവറായ ഹെക്സയ്ക്കു പിന്നാലെ ടാറ്റ അവതരിപ്പിക്കുന്ന പുത്തൻ കോംപാക്ട് സെഡാന്റെ പേര് ടിഗോർ. കൈറ്റ് 5 എന്ന കോഡു നാമത്തിൽ വികസിപ്പിച്ച കാർ കഴിഞ്ഞ വർഷം ന്യൂ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. ചെറു ഹാച്ച്ബാക്കായ ടിയാഗൊയുടെ പ്ലാറ്റ്ഫോമാണ് ടിഗോറും വികസിപ്പിച്ചിരിക്കുന്നത്. മുൻഭാഗത്തിന്റെയും അകത്തളത്തിന്റെയും രൂപകൽപ്പനയിലും ‘ടിയാഗൊ’യുടെ സ്വാധീനം പ്രകടമാണ്.

‘ടിയാഗൊ’യുടെയും ‘ഹെക്സ’യുടെയും മാതൃക പിന്തുടർന്ന് ഇംപാക്ട് ഡിസൈൻ ഫിലോസഫിയാവും പുത്തൻ സൊഡനും പിന്തുടരുക. ഒപ്പം ‘കണക്റ്റ്നെക്സ്റ്റ്’ ശൈലിയും കാറിന്റെ മുഖമുദ്രയാവും. മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാൻ ഇരട്ട എയർബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനം തുടങ്ങിയവയും കാറിലുണ്ടാവും. അടുത്തയിടെയായി ഇൻഫൊടെയ്ൻമെന്റിനു ടാറ്റ മോട്ടോഴ്സ് നൽകുന്ന പ്രാധാന്യം പരിഗണിക്കുമ്പോൾ അഞ്ച് ഇഞ്ച് സ്ക്രീനും എട്ടു സ്പീക്കറുകളും സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോളുമൊക്കെ കാറിൽ പ്രതീക്ഷിക്കാം.

kite-5 Tata Tigor

സാങ്കേതികവിഭാഗത്തിൽ ‘ടിയാഗൊ’യിൽ നിന്നു കാര്യമായ മാറ്റമൊന്നും സെഡാനിലും പ്രതീക്ഷിക്കാനില്ല. 1.2 ലീറ്റർ റെവൊട്രോൺ പെട്രോൾ, 1.05 ലീറ്റർ റെവൊടോർക്ക് ഡീസൽ എൻജിനുകളാവും കാറിനു കരുത്തേകുക; പെട്രോള്‍ എന്‍ജിന് 6000 ആര്‍പിഎമ്മില്‍ 84 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന്റെ കരുത്ത് 69 ബിഎച്ച്പിയും ടോര്‍ക്ക് 140 എന്‍എമ്മുമാണ്. മാനുവല്‍ വകഭേദത്തിനു പുറമെ എഎംടി വകഭേദവും കാറിനുണ്ടാകും.

3995 എംഎം നീളമുള്ള കാറിന് 1647 എംഎം വീതിയും 1535 എംഎ പൊക്കവുമുണ്ട്, 2450 എംഎമ്മാണ് വീല്‍ബെയ്‌സ്. ഡ്യൂവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്‌റ്റൈബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സാങ്കേതിക വിദ്യാകളും കാറിലുണ്ട്. കൂടാതെ ഓക്‌സ് ഇന്‍, ബ്ലൂടൂത്ത് എന്നിവ അടങ്ങിയ ഹാർമൻ ഓഡിയോ സിസ്റ്റം, അലോയ് വീലുകള്‍, 420 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് (സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍) എന്നിവയുണ്ട്. വില 5 ലക്ഷം മുതല്‍ ആരംഭിക്കും.

Your Rating: