Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ സിക്കയുടെ പേരുമാറ്റി

tata-Tiago Tata Tiago

ടാറ്റ മോട്ടോഴ്സ് ഉടൻ പുറത്തിറങ്ങുന്ന ഹാച്ച്ബാക് ‘സിക്ക’യുടെ പുതിയ പേര് ‘ടിയാഗൊ’. ഗുരുതര ജന്മ വൈകല്യങ്ങൾക്കും നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾക്കും വഴിതെളിച്ച് ദക്ഷിണ അമേരിക്കയിൽ പകർച്ചവ്യാധി ഭീതി സൃഷ്ടിച്ച വൈറസിനും ഇതേ പേരു വന്നതോടെ ടാറ്റ മോട്ടോഴ്സ് പുതിയ കാറിന്റെ പേരുമാറ്റാൻ തീരുമാനിച്ചത്. ‘സിക്ക’യ്ക്കു പുതിയ പേരു നിർദേശിക്കാൻ ലോകമെങ്ങുമുള്ള വാഹന പ്രേമികൾക്കും ആരാധകർക്കും ടാറ്റ മോട്ടോഴ്സ് അവസരം നൽകിയിരുന്നു. സോഷ്യൽ മീഡിയ ചാനലുകൾ മുഖേന ‘ഫന്റാസ്റ്റികൊ നെയിം ഹണ്ട്’ എന്ന ഹാഷ്ടാഗിലാണു കമ്പനി പേരുകൾ ക്ഷണിച്ചത്.

zica-interior Tata Tiago

ഈ മാസം ആദ്യ വാരം നടത്തിയ മത്സരത്തിൽ ‘സിക്ക’യ്ക്കുള്ള പുത്തൻ പേരുകളുമായി മുപ്പത്തി ഏഴായിരത്തിലേറെ എൻട്രികളാണു ലഭിച്ചതെന്നു കമ്പനി വെളിപ്പെടുത്തി. ‘ഫന്റാസ്റ്റികൊ നെയിം ഹണ്ടി’ൽ 48 ലക്ഷത്തോളം പേർ പങ്കാളികളായെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം; 12 ലക്ഷത്തിലേറെ പേരാണു വിഡിയോ കണ്ടത്. ഇവരിൽ നിന്നു ലഭിച്ച മുപ്പത്തി ഏഴായിരത്തിലേറെ പേരുകളിൽ നിന്നുള്ള മൂന്നെണ്ണമാണ് ഇപ്പോൾ അന്തിമ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. അന്തിമ പട്ടികയില്‍ ഇടപിടിച്ച ‘സിവെറ്റ്’, ‘അഡോർ’, ‘ടിയാഗൊ’ എന്നീ മൂന്നു പേരുകളിൽ നിന്നാണ് ടിയാഗോ തിരഞ്ഞെടുത്തത്. ഫേസ്ബുക്ക്, ട്വിറ്റർ, എസ് എം എസ്, വാട്ട്സ്ആപ് തുടങ്ങിയ സോഷ്യൽ മീഡിയ, മൊബൈൽ പ്ലാറ്റ്ഫോമുകൾ മുഖേന ‘ഫന്റാസ്റ്റികൊ നെയിം ഹണ്ട്’ എന്ന ഹാഷ്ടാഗിലാണു കമ്പനി പുതിയ പേരുകൾ സ്വീകരിച്ചത്. ‘സിപ്പി കാർ’ എന്നതിന്റെ ചുരുക്കെഴുത്തായാണു കഴിഞ്ഞ നവംബറിൽ ടാറ്റ മോട്ടോഴ്സ് പുതിയ കാറിനു ‘സിക്ക’ എന്നു പേരിട്ടത്.

zica-7 Tata Tiago

എന്നാൽ ഗുരുതര ജന്മ വൈകല്യങ്ങൾക്കും നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾക്കും വഴിതെളിച്ച് ദക്ഷിണ അമേരിക്കയിൽ പകർച്ചവ്യാധി ഭീതി സൃഷ്ടിച്ച വൈറസിനും ഇതേ പേരു വന്നതോടെ ടാറ്റ മോട്ടോഴ്സ് പ്രതിസന്ധിയിലായി. തുടർന്ന് വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കു തയാറാവുന്ന ഹാച്ച്ബാക്കിന്റെ പേരു മാറ്റാൻടാറ്റ മോട്ടോഴ്സ് തീരുമാനിക്കുകയായിരുന്നു.വിവിധ രാജ്യങ്ങളിൽ പകർച്ചവ്യാധി ഭീഷണി സൃഷ്ടിച്ച ‘സിക’ വൈറസിനു മുന്നിൽ പകച്ചുനിൽക്കുന്ന ജനതയോടുള്ള ഐക്യദാർഢ്യമായാണു പുതിയ കാറിന്റെ പേരു മാറ്റുന്നതെന്നു ടാറ്റ മോട്ടോഴ്സ് വിശദീകരിച്ചു.