Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്‍‌ല ഓട്ടോപൈലറ്റ് ചതിച്ചു, ഡ്രൈവർ മരിച്ചു

Tesla-Model-s

സ്വയം ഓടുന്ന കാറുകൾക്കു വേണ്ടിയുള്ള പരീക്ഷണങ്ങൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വരും കാലങ്ങള്‍ ഡ്രൈവർ വേണ്ടാത്ത കമ്പ്യൂട്ടർ നിയന്ത്രിത വാഹനങ്ങളുടേതായിരിക്കുമെന്നും അവ വളരെ സുരക്ഷിതമായിരിക്കുമെന്നും ടെക് കമ്പനികളും വാഹന കമ്പനികളും ഉന്നയിക്കുന്ന അവകാശവാദത്തിൽ എത്ര മാത്രം കഴമ്പുണ്ടെന്ന സംശയം ഉയർത്തുകയാണ് ഈ വാർത്ത. ഓട്ടോ പൈലറ്റ് മോഡിൽ ടെസ്‌ല മോഡൽ എസ് ഡ്രൈവ് ചെയ്തയാൾ അപടത്തിൽ പെട്ടു മരണപ്പെട്ടു.

സ്വയം ഓടുന്ന വാഹനങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന ഈ അപകടം ഫ്ലോറിഡയിലെ വിൽസ്റ്റണിലാണ് അപകടം നടന്നത്. സ്വയംനിയന്ത്രിത കാറുകളുടെ സുരക്ഷയെക്കുറിച്ചും ഈ അപകടവാർത്ത ആശങ്ക ഉളവാക്കുന്നു. ഫ്ലോറിഡ സ്വദേശി ജോഷ്വ ബ്രൗണാണ് അപകടത്തിൽ മരിച്ചത്. ഓട്ടോപൈലറ്റ് മോഡിലായിരുന്ന ടെസ്‌ല മോഡൽ എസ് റോഡ് മുറിച്ചുകടക്കുകായിരുന്ന ട്രക്കുമായാണ് കുട്ടിയിടിച്ചത്.

കാറിലെ സെൻസറുകൾ ട്രക്കിന്റെ സാന്നിധ്യം മനസിലാക്കുന്നതിൽ പരാജയപ്പെട്ടെന്നും അതുകൊണ്ട് വേഗത്തിൽ വന്ന കാർ ട്രക്കിൽ ഇടിക്കുകയായിരുന്നെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. തെളിഞ്ഞ ആകാശം മൂലം ട്രക്കിന്റെ വെളുത്ത നിറം ശ്രദ്ധയിൽപ്പെടാത്തതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.

സംഭവത്തെത്തുടർന്ന് നാഷണൽ ഹൈവേ ട്രാഫിക്ക് സെയിഫ്റ്റി അഡ്മിനിട്രേഷൻ‌ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതേ സമയം വാഹനത്തിലെ ഓട്ടോപൈലറ്റ് മോഡിനു സംഭവിച്ച പിഴവാണ് ഇത്തരത്തിലൊരു അപകടം സംഭവിക്കാൻ കാരണം എന്നംഗീകരിച്ച് ടെസ്‌ല പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.