Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്കായി അഞ്ച് ഓട്ടോമാറ്റിക്ക് കാറുകൾ

amt-cars

ഓട്ടോമേറ്റ‍‍ഡ് മാനുവൽ ട്രാൻസ്മിഷന്റെ (എഎംടി) വരവോടെ ഇന്ത്യൻ വാഹന ലോകത്ത് വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. അത്ര ജനപ്രിയമല്ലായിരുന്ന ഓട്ടോമാറ്റിക്ക് സെഗ്‍മെന്റ് എഎംടിയുടെ വരവോടുകൂടി സജീവമായി. നിരവധി പുതിയ വാഹനങ്ങളാണ് എഎംടി ഗിയർബോക്സുമായി വിപണിയിലെത്തുന്നത്. ഓട്ടോമാറ്റിക്കുകളെ അപേക്ഷിച്ച് മികച്ച മൈലേജും കുറഞ്ഞ പരിപാലന ചിലവുമാണ് എഎംടി ഗീയർബോക്സുകളുടെ പ്രത്യേകത. സ്ത്രീകൾക്ക് യോജിച്ച അഞ്ച് ബജറ്റ് എഎംടി കാറുകള്‍ എതൊക്കെയെന്ന് നോക്കാം.

ടാറ്റ നാനോ ഈസി ഷിഫ്റ്റ്

tata-nano Tata Nano

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക്ക് കാറാണ് നാനോ. ചെറിയ രൂപവും എഎംടി ഗിയർബോക്സും കുറഞ്ഞ വിലയും നാനോയെ പ്രിയ കാറാക്കി മാറ്റുന്നു. രണ്ട് സിലിണ്ടർ 624 സിസി പെട്രോൾ എൻജിനാണ് നാനോയ്ക്ക്. ബ്ലൂടൂത്ത് സ്റ്റീരിയോ, പവർഫുൾ ഏസി, ട്വിൻ ഗ്ലോവ് ബോക്സ് എന്നിവയാണ് പ്രത്യേകതകളാണ്. 5500 ആർപിഎമ്മിൽ 38 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 51 എൻഎം ടോർക്കുമുണ്ട് കാറിന്. എക്സ്എംഎ, എക്സ്എംടി എന്നീ വകഭേദങ്ങളിൽ ടാറ്റ നാനോ ലഭിക്കും. എക്സ് എംഎ മോഡലിന് 2.93 ലക്ഷം രൂപയും, എക്സ് ടി എ മോഡലിന് 3.11 ലക്ഷം രൂപയുമാണ് കൊച്ചി എക്സ്ഷോറൂം വില.

ഓൾട്ടോ കെ 10 എജിഎസ്

Maruti Suzuki Alto K10 Alto K10

മാരുതിയുടെ ഉത്പന്ന നിരയിലെ ഏറ്റവും വില കുറഞ്ഞ എഎംടി കാറാണ് ഓൾട്ടോ കെ10 എജിഎസ്. മാരുതിയുടെ വിശ്വാസ്യത തന്നെയാണ് ഓൾട്ടോയുടെ പ്രധാന മുൻതൂക്കം. മികച്ച ഇന്ധനക്ഷമതയും, കുറഞ്ഞ പരിപാലന ചിലവുമുള്ള കെ10 എജിഎസ് നഗര ഉപയോഗത്തിന് യോജിച്ച കാറാണ്. 6000 ആർപിഎമ്മിൽ 68 പിഎസ് കരുത്തും 3500 ആർപിഎമ്മിൽ 90 എൻഎം ടോർക്കുമുണ്ട്. 4.23 ലക്ഷം രൂപയാണ് ഓൾട്ടോ കെ 10 വി എക്സ് എജിഎസിന്റെ കൊച്ചി എക്സ് ഷോറൂം വില.

മാരുതി സെലേരിയോ

Maruti Suzuki Celerio Celerio

ഇന്ത്യയിൽ എഎംടി ഗിയർബോക്സുമായി ആദ്യമെത്തിയ കാറാണ് സെലേറിയോ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എഎംടി വാഹനങ്ങളിലൊന്നാണിത്. ഉയർന്ന മൈലേജ്, കുറഞ്ഞ സർവീസ് ചാർജ്, മികച്ച ഫീച്ചറുകൾ എന്നിവയാണ് സെലേറിയോയുടെ പ്രധാന സവിശേഷതകൾ. സെലേറിയോയിലെ 998 സിസി എൻജിൻ 6000 ആർപിഎമ്മിൽ 68 പിഎസ് കരുത്തും 3500 ആർപിഎമ്മിൽ 90 എൻഎം ടോർക്കുമുണ്ട്. എഎംടിയുടെ അഞ്ച് വകഭേദങ്ങൾ സെലേറിയോയ്ക്കുണ്ട് 4.67 ലക്ഷം മുതൽ 5.42 ലക്ഷം വരെയാണ് വില.

വാഗണ്‍ ആർ എഎംടി

wagon-r-ags Wagon R

മാരുതിയുടെ ജനപ്രിയ കാറുകളുടെ നിരയിൽ മുൻപന്തിയിലാണു വാഗൻ ആർ. 1995 ൽ ഇറങ്ങി 2003 ലും 2006 ലും മുഖം മിനുക്കലുണ്ടായ കാറിന് 2010 ൽ പുത്തൻ പ്ലാറ്റ്ഫോമിൽ പുതിയ മോഡൽ പിറന്നു. ഇപ്പോഴിതാ സുസുക്കിയുടെ എക്കാലത്തെയും ജനപ്രിയ കാറിന് ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷനും വന്നിരിക്കുന്നു. മൂന്നു സിലണ്ടർ 998 സി സി എൻജിൻ 68 പി എസ് ശക്തി സുഖമായി പകരുന്നു. വാഗൺ ആർ വിഎക്സ്ഐ എഎംടി, വിക്സ്ഐ ഓപ്ഷണൽ എഎംടി എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ വാഗൺ ആർ‌ ലഭ്യമാണ്. വിഎക്സ്ഐക്ക് 4.99 ലക്ഷം രൂപയും വിഎക്സ്ഐ ഓപ്ഷണല്‍ എഎംടിക്ക് 5.39 ലക്ഷം രൂപയുമാണ് വില.

റെനോ ക്വി‍ഡ് എഎംടി

Renault Kwid Kwid

റെനോയുടെ ജനപ്രിയ കാറാണ് ക്വിഡ്. മികച്ച പ്രതികരണം ലഭിച്ച് മുന്നേറുന്ന ക്വിഡിന്റെ എഎംടി വകഭേദം നിലവിൽ വിപണിയിലെത്തിയിട്ടില്ലെങ്കിലും ഉടൻ പുറത്തിറങ്ങും. ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന് 1 ലീറ്റർ എന്‍ജിനായിരിക്കും. 793 സി സി എൻജിനാണ് മാനുവൽ ക്വിഡിനുള്ളത്. പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ പെട്രോൾ എൻജിനു ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. പ്രതീക്ഷിക്കുന്ന വില-4-5 ലക്ഷം രൂപ.