Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ പുതിയ ഇന്നോവ എത്തി

teaser-innova-2015

രാജ്യത്തെ ഏറ്റവും ജനപ്രിയ എംപിവി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ള ഇന്നോവ. 2005 ൽ വിപണയിലെത്തിയ ഇന്നോവയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല എന്നത് ഇന്നോവ ആരാധകരുടെ പ്രധാന പരാതിയായിരുന്നു. പരാതികൾക്ക് പരിഹാരമായി പുതിയ ഇന്നോവയുമായി ടൊയോട്ട എത്തുന്നു. 2016 മോഡല്‍ ഇന്നോവയുടെ ആദ്യ ചിത്രം ടൊയോട്ട ഇന്തോനേഷ്യ പുറത്തുവിട്ടു. നവംബര്‍ 23 ന് ജക്കാര്‍ത്ത മോട്ടോര്‍ഷോയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്ന ഇന്നോവ 2016 ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്സ്‍പോയിലായിരിക്കും ആദ്യം അവതരിപ്പിക്കപ്പെടുക.

പൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ ഇന്നോവ നിർമ്മിക്കുക എന്നാണ് അറിയുന്നത്. മേജർ മോഡൽ ചേഞ്ച്(എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് നേരത്തെ കമ്പനി വിശദീകരിക്കുന്നു. പുതു മോഡലുകളുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സ് പിന്തുടരന്നതിനു സമാനമായ സമീപനമാവും ടി കെ എമ്മും സ്വീകരിക്കുക; ടാക്സി വിഭാഗത്തിൽ പുതിയ ‘ഇന്നോവ’ വിൽപ്പനയ്ക്കില്ലെന്നാണു കമ്പനിയുടെ നിലപാട്. പകരം വ്യക്തിഗത ഉപയോഗത്തിനാവുമത്രെ ടൊയോട്ട മുൻഗണന നൽകുക. ഒപ്പം ട്രാവൽ/ടൂറിസം മേഖലയ്ക്കായി പഴയ ‘ഇന്നോവ’ നിലനിർത്താനുള്ള സാധ്യതയാണു ടൊയോട്ട പരിഗണിക്കുന്നുണ്ട്.

വ്യക്തിഗത ഉപയോഗത്തിനുള്ള എം പി വികൾക്കുള്ള ആവശ്യം ഗണ്യമായി ഉയരുന്നതു മുൻനിർത്തിയാണു ടി കെ എമ്മിന്റെ നിലപാട് മാറ്റമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. നഗരങ്ങൾക്കിടയിലെ യാത്രകളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ക്രമമായി ഉയരുന്നുണ്ട്. ടി കെ എമ്മിന്റെ അവതരണ മോഡലും എം പി വിയുമായിരുന്ന ‘ക്വാളിസ്’ പിൻവലിച്ച വേളയിൽ 2005ലാണ് ‘ഇന്നോവ’ ഇന്ത്യൻ നിരത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നുള്ള ദശാബ്ദത്തിനിടെ 5.43 ലക്ഷത്തോളം ‘ഇന്നോവ’കളാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷമാവട്ടെ ടി കെ എമ്മിന്റെ മൊത്തം വാഹന വിൽപ്പനയിൽ 45 ശതമാനവും ‘ഇന്നോവ’യായിരുന്നു.

വിപണിയിൽ ശരിയായ സ്ഥാനം ഉറപ്പാക്കാനായി ‘ഇന്നോവ’ വകഭേദങ്ങളുടെയും വിലയുടെയും കാര്യത്തിൽ ആദ്യകാലത്ത് ടൊയോട്ട നിരന്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ പന്ത്രണ്ടോളം വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള ‘ഇന്നോവ’യ്ക്ക് 11 മുതൽ 17 ലക്ഷം രൂപ വരെയാണു വില.