Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ് യു വി തരംഗമാവാൻ റഷ് എത്തുന്നു

toyota-rush Toyota Rush

നിലവിൽ ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും ഹോട്ട് സെഗ്‍‌മെന്റാണു കോംപാക്റ്റ് എസ് യു വി. ഈ സെഗ്‌മെന്റിൽ ശ്രദ്ധേയസാന്നിധ്യമറിയിക്കാൻ യു വി സെഗ്‌മെന്റിലെ മുൻനിര നിർമാതാക്കളായ ടൊയോട്ടയും കോംപാക്റ്റ് എസ് യു വിയുമായി എത്തുന്നു. ഇന്ത്യയിലെ വിപണി വിഹിതം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോംപാക്റ്റ് എസ് യു വി റഷ് ആയിരിക്കും പുറത്തിറക്കുക. 2018 ആദ്യം പുറത്തിറക്കും എന്നാണു കരുതുന്നത്.

toyota-rush-1 Toyota Rush

എന്നാൽ ടൊയോട്ട ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. അൽപം വലിപ്പമുള്ള കോംപാക്റ്റ് എസ് യു വിയാണ് റഷ്. പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും. ജാപ്പനീസ്, മലേഷ്യൻ, ഇന്തോനേഷ്യൻ വിപണികളിൽ ടൊയോട്ടയുടെ ബഡ്ജെറ്റ് ബ്രാൻഡായ ദെയ്ഹാറ്റ്സുവിന്റെ ലേബലിലാണു റഷ് പുറത്തിറങ്ങുന്നത്.

1997 ൽ വിപണിയിലെത്തിയ വാഹനത്തിന്റെ രണ്ടു തലമുറകൾ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. പ്രീമിയർ മോട്ടോഴ്സ് 2012 ൽ പുറത്തിറക്കിയ റിയോ എന്ന കോംപാക്റ്റ് എസ് യു വി റഷിനെ അടിസ്ഥാനമാക്കി നിർമിച്ചതായിരുന്നു. കോംപാക്റ്റ് എസ് യു വിയാണെങ്കിലും നാലുമീറ്ററിൽ താഴെയായിരിക്കില്ല വാഹനത്തിന്റെ വലിപ്പം. കൂടാതെ ഏഴു പേർക്ക് യാത്ര ചെയ്യാനും സാധിക്കും. ഇന്ത്യയില്‍ റെനോ ഡസ്റ്റർ, മാരുതി എസ് ക്രോസ്, ഹ്യുണ്ടേയ് ക്രേറ്റ തുടങ്ങിയ വാഹനങ്ങളമായി മത്സരിക്കാനെത്തുന്ന റഷിന് 8 ലക്ഷം മുതലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മലേഷ്യൻ മാർക്കറ്റിലുള്ള റഷിന് 1.4 ലിറ്റർ ഡീസല്‍ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനുമാണുള്ളത്.

toyota-rush Toyota Rush

എന്നാൽ രാജ്യത്തു പലഭാഗങ്ങളിലും 2000 സിസിയിൽ അധികം വലിപ്പമുള്ള ഡീസൽ എൻജിനുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ പുനഃപരിശോധിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ ആലോചിക്കുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. പ്രവർത്തനങ്ങൾ പുനഃപരിശോധിക്കുന്നത് എങ്ങനെയാണെന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടില്ലെങ്കിലും എൻജിൻ കപ്പാസിറ്റി കുറഞ്ഞ കൂടുതൽ മോ‍‍ഡലുകൾ ടൊയോട്ട ഭാവിയിൽ പുറത്തിറക്കും എന്നാണു സൂചന.  

Your Rating: