Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡ് മൈലേജുമായി ടൊയോട്ട പ്രിയസ്

prius

ടൊയോട്ട തങ്ങളുടെ ജനപ്രിയ ഹൈബ്രിഡ് കാറായ പ്രിയസിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നു. നിലവിൽ ഇന്ത്യയിലുള്ള പ്രിയസിന്റെ പുതിയ വകഭേദമാണ് അമ്പരപ്പിക്കുന്ന മൈലേജുമായി എത്തുന്നത്. അടുത്തവർഷം ആദ്യം ഇന്ത്യയിലെത്തുന്ന കാറിന് 40 കിലോമീറ്റർ മൈലേജുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം മൈലേജുള്ള കാറായിരിക്കും ടൊയോട്ട പ്രിയസ്.

Toyota-Prius

പഴയ പ്രിയസിനെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം മികവോടു കൂടിയാണ് പുതിയ പ്രിയസിനെ കമ്പനിപുറത്തിറക്കുക. പഴയ മോഡലിൽ ബാറ്ററിയുടെ സ്ഥാനം ബാക്ക് ബൂട്ടിലായിരുന്നെങ്കിലും പുതിയതിന്റേത് സീറ്റുകളുടെ അടിയിലാണ്. കൂടാതെ ഡിസൈനിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. എഞ്ചിനിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. 1.8 ലിറ്റർ 4 സിലിണ്ടർ എഞ്ചിനും ഇലക്ട്രിക്ക് ബാറ്ററിയും കൂടി 134 ബിഎച്ച്പി കരുത്താണ് വാഹനത്തിന് നൽകുന്നത്. കാർ സ്റ്റാർട്ട് ചെയ്യുമ്പോഴും ചെറിയ വേഗതയിൽ സഞ്ചരിക്കുമ്പോഴും ഇലക്ട്രിക്കിൽ പ്രവർത്തിക്കുന്ന കാർ കൂടുതൽ വേഗത ആവശ്യപ്പെടുമ്പോൾ പെട്രോളിലേക്ക് മാറും.

prius-back

ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് പ്രൊഡക്ഷൻ കാറാണ് പ്രിയസ്. 1997 ൽ ജപ്പാനിലും 2000 ലോകവിപണിയിലും പുറത്തിറങ്ങിയ പ്രിയസിന്റെ 35 ലക്ഷം യൂണിറ്റുകളാണ് ലോകത്താകെമാനം വിറ്റത്. 2012ൽ ഇന്ത്യയിലെത്തിയ പ്രിയസ് തന്നെയാണ് ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് കാർ. ‌ പൂർണ്ണമായും ഇന്ത്യയിലേയ്ക്ക ഇറക്കുമതി ചെയ്യുന്ന പ്രിയസിന്റെ വില 39.06 ലക്ഷം മുതൽ 40.79 ലക്ഷം രൂപവരെയാണ്. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഇലക്ട്രിക്ക് കാറുകളുടേയും ഹൈബ്രിഡ് കാറുകളുടേയും വിൽപ്പന പ്രത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതിയായ എഫ് എ എം ഇ ( ഫാസ്റ്റർ അഡോപ്‌റ്റേഷൻ ആന്റ് മാന്യുഫാക്ച്ചറിങ് ഹൈബ്രിഡ് ആന്റ് ഇലക്ട്രിക്ക് വെഹിക്കിൾസ്)യിൽ ഉൾപ്പെട്ട് സബ്സിഡി ലഭിച്ച് വില കുറയാൻ സാധ്യതയുള്ളതുകൊണ്ട് വാഹനത്തിന്റെ വിൽപ്പന വർദ്ധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.