Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക്കൂറിൽ 606 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ട്രയംഫ്

triumph-landspeed- Triumph Rocket Streamliner

ലോകത്തിലെ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മോട്ടോർബൈക്ക് എന്ന റെക്കോർഡ് തിരുത്തിക്കുറിക്കാൻ ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ട്രയംഫ് ഒരുങ്ങുന്നു. 2010ൽ റോക്കി റോബിൻസൺ തീർത്ത മണിക്കൂറിൽ 605.69കി.മി വേഗതയെന്ന ലോക റെക്കോർഡ് മറികടക്കുക എന്നതാണ് ട്രയംഫ് റോക്കറ്റ് സ്ട്രീംലൈനറിന്റെ ലക്ഷ്യം.

triumph-landspeed-1 Guy Martin

ഈ വർഷം ഓഗസ്റ്റിൽ അമേരിക്കയിലെ നവാഡയിലെ ബോണിവില്ല സ്പീഡ് വേയിൽ നടക്കുന്ന മത്സരത്തിലാണ് ട്രയംഫിന്റെ റോക്കറ്റ് സ്ട്രീംലൈനർ റെക്കോർഡ് മറികടക്കാൻ ശ്രമിക്കുന്നത്. പ്രശസ്ത മോട്ടോർസൈക്കിൾ റേസർ ഗേ മാർടിലായിരിക്കും റോക്കറ്റ് സ്ട്രീംലൈനർ ഓടിക്കുക. മെഥനോൾ ഇന്ധനമാക്കിയിട്ടുള്ള രണ്ട് ടർബോചാർഡജിഡ് എൻജിനുകളാണ് റോക്കറ്റിൽ ഉപയോഗിക്കുന്നത്. 9000 ആർപിഎമ്മിൽ 1,000 ബിഎച്ച്പി കരുത്തും 678എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും.

25.5 അടി നീളവും 2 അടി വീതിയും 3 അടി ഉയരവുമുള്ള റോക്കറ്റ് സ്ട്രീംലൈനറിന് കാർബൺ ഫൈബർ ബോഡിയാണ് നൽകിയിട്ടുള്ളത്. 1955 മുതൽ 1970 വരെ ട്രയംഫിന്റെ പേരിലുണ്ടായിരുന്ന ലോകത്തിലെ വേഗതയേറിയ മോട്ടോർസൈക്കിൾ എന്നുള്ള റിക്കോർഡ് തിരിച്ചുപിടിക്കാനാണ് കമ്പനിയുടെ ശ്രമം. ട്രയംഫ് 2013, 2014 റെക്കോർഡ് തിരുത്താൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. നീണ്ട 46 വർഷത്തിന് ശേഷം റെക്കോർഡ് ബ്രിട്ടനിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 

Your Rating: