Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്ര ടി യു വി 300 എത്തി: വില 7.19 ലക്ഷം

mahindra TUV 3OO Mahindra TUV 3OO

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്നുള്ള കോംപാക്ട് എസ് യു വിയായ ‘ടി യു വി 300’ ഒൗദ്യോഗികമായി പുറത്തിറക്കി. പുണെയ്ക്കടുത്ത് ചക്കനിലുള്ള നിർമാണശാലയിൽ നടന്ന ചടങ്ങിൽ വച്ചാണ് എസ് യു വി രംഗത്തെ മുമ്പന്മാരായ മഹീന്ദ്ര തങ്ങളുടെ ഇളമുറക്കാരനെ അവതരിപ്പിച്ചത്. അടിസ്ഥാന മോഡലിന് 7.19 ലക്ഷമാണ് വില. ഉയർന്ന മോഡലിന് 8.71 ലക്ഷവും ഒാട്ടമാറ്റിക്കിന് 9.45 ലക്ഷവും.

ടൊയോട്ട ‘എത്തിയോസ് ക്രോസ്’, ഹ്യുണ്ടായ് ‘ഐ 20 ആക്ടീവ്’, ഫിയറ്റ് ‘അവഞ്ചുറ’ തുടങ്ങിയവയെ നേരിടാനാണു ‘ടി യു വി 300’ ഒരുങ്ങുന്നത്. നിലവിൽ ക്രോസ്ഓവറുകൾ വാഴുന്ന കോംപാക്ട് എസ് യു വി വിപണിയിൽ യഥാർഥ സ്പോർട് യൂട്ടിലിറ്റി വാഹനം ആഗ്രഹിക്കുന്നവരെയാവും ‘ടി യു വി 300’ വഴി മഹീന്ദ്ര നോട്ടമിടുക.

mahindra TUV 3OO

‘പൂജ്യ’ത്തിൽ അവസാനിക്കുന്ന നാമങ്ങൾ തിരഞ്ഞെടുക്കുന്ന പതിവു പിന്തുടർന്നാണു മഹീന്ദ്ര പുതിയ മോഡലിന് ‘ടി യു വി 300’ എന്നു പേരിട്ടത്. ‘യു 301’ എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എസ് യു വിയുടെ പേര് ‘ടി യു വി ത്രീ ഡബിൾ ഒ’ എന്നാണ് ഉച്ചരിക്കുക; എസ് യു വിയുടെ ദൃഢതയും രൂപഭംഗിയും പ്രതിഫലിപ്പിക്കുന്നതാണു പേരിലുള്ള ‘ടഫി’ന്റെ ചുരുക്കെഴുത്തായ ‘ടി’. ‘300’ എന്നതാവട്ടെ സീരീസ് നാമമാണെന്നാണ് എം ആൻഡ് എമ്മിന്റെ വിശദീകരണം.

mahindra TUV 3OO

ഉയരമേറിയ ഫ്രണ്ട് നോസും പരന്ന മേൽക്കൂരയും കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും നേർരേഖയിലുള്ള ബോണറ്റുമൊക്കെയാണു പുതിയ വാഹനത്തിന് എസ് യു വിയുടെ കാഴ്ചപ്പകിട്ടേകുന്നത്. ആധുനിക എം ഹോക്ക് എൻജിനാണു വാഹനത്തിനു കരുത്തേകുക.

കൊച്ചിയിലെ എക്സ് ഷോറൂം വില ചുവടെ

T4 (Base): 719258

T4 + (Base Optional): 754880

T6 (Mid): 785414

T6 + (Mid Optional): 810858

T6 + (Mid Optional AMT): 884138

T8 (High): 871925T8

(High AMT): 945205