Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പാച്ചെയോ അതോ ഡ്യൂക്കോ?

apache-duke

ഇന്ത്യൻ യുവാക്കളുടെ ഹരമാണ് കെടിഎം ഡ്യുക്ക്. ഓസ്ട്രിൻ ഇരുചക്രവാഹന നിർമാതാക്കളായ കെടിഎം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതും ഡ്യൂക്കിലൂടെയായിരുന്നു. 2012 ൽ അരങ്ങേറ്റം കുറിച്ച, കരുത്തും സ്റ്റൈലും ഒരുപോലെ ഒത്തിണങ്ങിയ ഈ നേക്കഡ് സ്പോർട്സ് ബൈക്കിന് യുവാക്കൾ മികച്ച സ്വീകരണമാണ് നൽകിയത്. മറ്റ് പല നിർമാതാക്കളും ഡ്യുക്കിനോട് എതിരിടാൻ ശ്രമിച്ചെങ്കിലും ഇവന്റെ ജനപ്രിയതയ്ക്ക് മുന്നിൽ മുട്ടു മടക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ ടിവിഎസ് തങ്ങളുടെ 200 സിസി ബൈക്ക് പുറത്തിറക്കിയിരിക്കുന്നു. ടിവിഎസിന്റെ ജനപ്രിയ അപ്പാച്ചെ സീരിസിൽ പുറത്തിറങ്ങിയ ബൈക്ക് ഡ്യൂക്കിന് ഭീഷണിയാകുമോ?

കെടിഎം ഡ്യൂക്ക്

duke-200

ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കെടിഎമ്മിന്റെ ഇന്ത്യയിലെ ആദ്യ മോഡലാണ് ഡ്യുക്ക്. 200 സിസി കപ്പാസിറ്റിയുള്ള ഡ്യുക്കിന്റെ എൻജിൻ 10000 ആർപിഎമ്മിൽ 25 ബിഎച്ച്പി കരുത്തും 8000 ആർപിഎമ്മിൽ 19 എൻഎം ടോർക്കുമുണ്ട്. സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. പരമാവധി ടോര്‍ക്ക് 19 എന്‍എം. ട്രെല്ലിസ് ഫ്രേം, ഇന്‍വെര്‍ട്ടഡ് ടെലിസ്കോപിക് ഫോര്‍ക്കുകള്‍, അലുമിനിയം സ്വിങ് ആം എന്നിവ പ്രത്യേകതകള്‍. 136 കിലോഗ്രാം ഭാരമുള്ള ഡ്യൂക്കിന്റെ പരമാവതി വേഗത 135 കിലോമീറ്ററാണ്.

ടിവിഎസ് അപ്പാച്ചെ

apache-200

കെടിഎം ഡ്യൂക്ക് 200, പൾസർ 200 എന്നിവയുമായി മത്സരിക്കുന്ന അപ്പാച്ചെ 200ൽ‌ 197.7 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്. 8500 ആർപിഎമ്മിൽ‌ 21 ബിഎച്ച്പി കരുത്തും 8500 ആർ‌പിഎമ്മിൽ 18.10 എന്‍എം ടോർക്കുമുള്ള എൻജിനാണ് വാഹനത്തിൽ. പൂജ്യത്തിൽ നിന്ന് 60 കിമീ വേഗമെടുക്കാന്‍ 3.9 സെക്കന്‍ഡ് മാത്രം വേണ്ടി വരുന്ന അപ്പാച്ചെയുടെ പരമാവധി വേഗം മണിക്കൂറില്‍ 129 കിലോമീറ്ററാണ്. എബിഎസ് ഉള്ള മോഡലും അപ്പാച്ചേയിലുണ്ടെന്നത് ബൈക്കിന്റെ മേന്മയാണ്.