Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിവിഎസ്-ബിഎംഡബ്ല്യു ബൈക്ക് ഉടൻ

bmw-g-310-r-auto-expo ബി എം ഡബ്ല്യു ബൈക്ക് ജി 310 ആർ

ജർമൻ കാർനിർമാതാക്കളായ ബി എം ഡബ്ല്യുവും ടിവിഎസും ചേർന്നു പുറത്തിറക്കുന്ന ചെറിയ’ ബൈക്ക് ‘ജി 310 ആർ’ ഉടൻ പുറത്തിറങ്ങും. ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്ന ബൈക്ക് ഉടൻ വിപണിയിലെത്തുമെന്നാണു സൂചന. ബി എം ഡബ്ല്യു മോട്ടോറാഡിന്റെ ലൈനപ്പിലെ ഏറ്റവും ചെറിയ ബൈക്കാണ് ജി 310. മ്യൂനിച്ചിൽ രൂപകൽപന നിർവഹിച്ച 300 സിസി ബൈക്ക് നിർമിക്കുന്നത് ബെംഗലൂരുവിലെ ടി വി എസ് മോട്ടോർ കമ്പനി ശാലയിലാണ്. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പൊയിൽ ബൈക്ക് പ്രദർശിപ്പിച്ചിരുന്നു.

യൂറോപ്പിനു പുറത്ത് ബി എം ഡബ്ല്യു മോട്ടോറാഡ് നിർമിക്കുന്ന ആദ്യ ബൈക്കാണ് ‘ജി 310 ആർ'. 1948ൽ പുറത്തുവന്ന വന്ന ‘ആർ 24’നു ശേഷം ശേഷി കുറഞ്ഞ എൻജിനുമായി വിപണിയിലെത്തുന്ന ബി എം ഡബ്ല്യു മോഡലു‌മാണ് ‘ജി 310 ആർ’. മികച്ച രൂപകൽപനയുടെ പിൻബലത്തോടെയാണു ബൈക്കിന്റെ വരവ്. ‘എസ് 1000 ആർ’, ‘ആർ 1200 ആർ’ എന്നിവയുമായി ശക്തമായ ബന്ധം നിലനിർത്തിയാണു കമ്പനി ‘ജി 310 ആർ’ സാക്ഷാത്കരിച്ചിരിക്കുന്നത്. കാഴ്ചപ്പൊലിമയ്ക്കപ്പുറം എൻജിൻ മികവാകും പുതിയ ബൈക്കിന്റെ പ്രധാന സവിശേഷത.

bmw-g-310-r-auto-expo1 ബി എം ഡബ്ല്യു ബൈക്ക് ജി 310 ആർ

ഇരട്ട ഓവർഹെഡ് കാംഷാഫ്റ്റിന്റെയും ഫ്യുവൽ ഇൻജക്ഷന്റെയും പിൻബലത്തോടെയാണു ബൈക്കിലെ 313 സി സി, സിംഗിൾ സിലിണ്ടർ, നാലു വാൽവ്, ലിക്വിഡ് കൂൾഡ് എൻജിന്റെ വരവ്. പോരെങ്കിൽ ഇന്ധന നിലവാര ഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലും പ്രവർത്തിക്കാൻ കഴിയും വിധമാണ് ഈ എൻജിന്റെ ഘടന. 9,500 ആർ പി എമ്മിൽ 34 ബി എച്ച് പി വരെ കരുത്തും 7,500 ആർ പി എമ്മിൽ 28 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

ഇന്ത്യയിൽ നിർമിച്ച ബൈക്കുകളാവും ബി എം ഡബ്ല്യു ലോക വിപണികളിൽ വിൽക്കുക. പ്രതിവർഷം രണ്ടു ലക്ഷം ബൈക്ക് വിൽക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ‘ജി 310 ആർ’ നിർണായക സംഭാവന നൽകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ കെ ടി എം ‘ഡ്യൂക്ക് 390’, കാവസാക്കി ‘സെഡ് 250’ തുടങ്ങിയവയോടാവും ‘ജി 310 ആറി’ന്റെ ഏറ്റുമുട്ടൽ. 

Your Rating: